ആദ്യം താൽപ്പര്യം ഇല്ലെന്ന് പറഞ്ഞു.പക്ഷേ! പ്രേക്ഷകരുടെ സ്വന്തം അപ്പു മനസ്സ് തുറക്കുന്നു!

മലയാളം മിനിസ്ക്രീനിൽ സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം. ടി ആർ പി റേറ്റിങ്ങിൽ എന്നും മുൻപന്തിയിലാണ് പരമ്പരയുടെ സ്ഥാനം. ചിപ്പിയാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് സീരിയൽ അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ രക്ഷ രാജും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അപ്പു എന്ന കഥാപാത്രമായാണ് എത്തുന്നത്. ​ഗീരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് രക്ഷക്ക്.

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ നായിക ആയിരുന്നു രക്ഷ രാജ്. കോഴിക്കോട് സ്വദേശി ആണ് രക്ഷ രാജ്. തമിഴിൽ കൂടി അഭിനയം തുടങ്ങിയ രക്ഷ പിന്നീട് മലയാളത്തിൽ കലാഭവൻ മണി ചിത്രം മലയാളിയിലും അഭിനയിച്ചു. എന്നാൽ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന വേഷത്തിൽ എത്തിയതോടെ ആണ് താരം ശ്രദ്ധ നേടുന്നത്.ആദ്യ പരമ്പരയിൽ കൂടി തന്റെ പ്രേക്ഷരുടെ ഇഷ്ടം നേടാൻ രക്ഷക്ക് കഴിഞ്ഞു. ജയകൃഷ്ണൻ ആയിരുന്നു ആ പരമ്പരയിൽ സോളമൻ എന്ന കേന്ദ്ര കഥാപാത്രം ആയി എത്തിയത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രക്ഷയുടെ ഒരു പഴയ വീഡിയോയാണ്. സാന്ത്വനം സീരിയലിൽ എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. സാന്ത്വനനത്തിന്റെ സംവിധായകനായ ആദിത്യനോട് നോ പറഞ്ഞതിന് ശേഷമാണ് സാന്ത്വനത്തിൽ എത്തിയതെന്നാണ് രക്ഷ പറയുന്നത്. വാക്കുകൾ,


സീരിയലിന്റെ സംവിധായകനായ ആദിത്യൻ സാറിനെ മുമ്പേ തനിക്ക് അറിയാമായിരുന്നു. വാനമ്പാടി സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അനുമോളേ കാണാൻ വേണ്ടി ലൊക്കേഷനിൽ എത്തിയതായിരുന്നു. അവളാണ് ആദിത്യസാറിനെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹം അന്ന് സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് സാന്ത്വനത്തിൽ എത്തുകയായിരുന്നു. സീരിയലിൽ അഭിനയിക്കാൻ ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ വർക്കിൽ തന്നെ പെട്ടില്ലേ എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്

Related posts