വലിപ്പചെറുപ്പം ഇല്ലാതെയാണ് എല്ലാവരും പെരുമാറുന്നത്! സാന്ത്വനം വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ചു!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഇപ്പോഴിതാ റേറ്റിംഗ് ചാർട്ടിൽ ആഴ്ചകൾക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് സാന്ത്വനം സീരിയൽ. ഈ ആഴ്ച സാന്ത്വനം മറികടന്നിരിക്കുന്നത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയെയാണ്. ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ചിപ്പി രഞ്ജിത്, രാജീവ് പരമേശ്വർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരിക്കുകയാണ്. കൂടാതെ ടി ആർ പി റേറ്റിങ്ങിലും പരമ്പര മുന്നിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരമ്പരയിലെ ശിവനും അഞ്ജലിക്കും സോഷ്യൽ മീഡിയയിൽ വലിയൊരു വരവേൽപാണ്‌ ലഭിച്ചത്. ശിവാജ്ഞലി എന്നാണ് ഈ ജോഡിയെ ആരാധകർ വിളിക്കുന്നത്.

ഇപ്പോഴിതാ സാന്ത്വനം വീട്ടിലേക്ക് പുതിയൊരു അംഗം കൂടി എത്തിയിരിക്കുകയാണ്. കണ്ണന്റെ നായികയായി അച്ചു എന്ന കഥാപാത്രമാണ് ഇപ്പോൾ പരമ്പരയിൽ എത്തിയിരിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിക് ടോക്കിലൂടെയും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജുഷയാണ്. ഈ പരമ്പരയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് താരമിപ്പോൾ. മഞ്ജുഷയുടെ വാക്കുകൾ ഇങ്ങനെ, സാന്ത്വനത്തിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ ഓഡീഷൻ പോലും ഉണ്ടായിരുന്നില്ല.

ലൊക്കേഷനിലേക്ക് ചെന്നപ്പോൾ ഉടൻ തന്നെ റെഡിയായി വന്നാൽ സീൻ എടുക്കാമെന്നാണ് പറഞ്ഞത്. ക്ഷണം വന്നപ്പോൾ പോകാൻ ഒരുപാട് മടിയായിരന്നു. മെലിഞ്ഞിരിക്കുന്നത് കൊണ്ട്. പക്ഷെ അവർക്കും കണ്ണന്റെ കഥാപാത്രത്തിന് ചേരുന്ന വലിപ്പത്തിലുള്ള പെൺകുട്ടിയെയായിരുന്നു വേണ്ടിയിരുന്നത്. അവിടെ എല്ലാവരും നല്ല സപ്പോർട്ടാണ്. പല കാര്യങ്ങളും പഠിക്കാൻ പറ്റുന്നുണ്ട്. വലിപ്പചെറുപ്പം ഇല്ലാതെ എല്ലാവരും പെരുമാറുന്നുണ്ട്. മുമ്പും നിരവധി തവണ സിനിമയിലേക്കും മറ്റും ക്ഷണം ലഭിച്ചിരുന്നു. ചിലതിനൊക്കെ പോയിരുന്നു. നേരിൽ കാണുമ്പോൾ വലിപ്പമില്ലാത്തതിനാൽ റിജക്ട് ചെയ്യും. പിന്നെ ഞാൻ മനപൂർവം ക്ഷണം ലഭിച്ചാലും പോകാതെയായി. കൂടാതെ സീരിസുകൾ ചെയ്യാനെല്ലാം മടിയായി തുടങ്ങി ഇത്തരം കമന്റ്‌സുകൾ കാരണം. അങ്ങനെയിരിക്കെ ഒരിക്കൽ ശ്രീനിവാസൻ സാറിനെ സന്ദർശിച്ചിരുന്നു. അദ്ദേഹം ഒരുപാട് മോട്ടിവേറ്റ് ചെയ്തു മഞ്ജുഷ പറഞ്ഞു.

Related posts