ഗോപിക അനിൽ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ്. അഞ്ജലി എന്ന കഥാപാത്രമായി സാന്ത്വനം എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയാണ് നടി. ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത് ബാലേട്ടനിൽ ബാലതാരമായി എത്തിയപ്പോൾ ആണ്. ഗോപികയുടെ സഹോദരി കീർത്തനയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
ഷാജി കൈലാസിന്റെ ‘ശിവം’ എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം. സ്‌കൂൾ കലോത്സവത്തിനു നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് ഒക്കെയായി ഏറെ സജീവമായിരുന്നു നടി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് ഗോപികയും കീർത്തനയും. ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക. കീർത്തന എഞ്ചിനീയറിംഗ് പഠിക്കുകയാണ്. സീരിയൽ രംഗത്ത് ഇരുവരും സജീവമാണ്.
സാന്ത്വനം പരമ്പരം വളരെ സുഖമമായി മുന്നോട്ടുപോവുകയാണ്. അഞ്ജലിയും ശിവനും പ്രണയത്തിലായി വരുന്ന അവസ്ഥയിലാണ് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ ഇപ്പോൾ അഞ്ജലി അവളുടെ വീട്ടിൽ ആണ്. കുറെ നാളുകളായി ഇവർ പിണങ്ങിയിരിക്കുന്നു. ഇവരുടെ പിണക്കങ്ങൾ മാറ്റി ഇവരെ ഒന്നാക്കണമെന്ന് സ്വാന്തനം പ്രേക്ഷകർ ആവശ്യപ്പെടുന്നു. ഇവർ ഇങ്ങനെ പിണങ്ങി ഇരിക്കുന്നത് കാണാൻ ഒരു രസവുമില്ല. നല്ല രീതിയിൽ പോയിരുന്ന പരമ്പരയെ കുളം ആക്കരുതെന്നും ആരാധകർ പറയുന്നു. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗോപിക അനിലിന്റെ ഇൻസ്റ്റഗ്രാം ക്യുഎ ആണ്. ഇവിടെയും പ്രേക്ഷകർക്ക് അറിയേണ്ടത് ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കത്തെ കുറിച്ചാണ് . ഇനി എന്നാണ് ഇവർ ഒന്നാകുക എന്നതാണ് അറിയേണ്ടത് . അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ് ഗോപിക. കാത്തിരുന്നു കാണാം എന്നായിരുന്നു താരത്തിന്റെ മറുപടി.