ഗോപിക അനിൽ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ്. അഞ്ജലി എന്ന കഥാപാത്രമായി സാന്ത്വനം എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയാണ് നടി. ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത് ബാലേട്ടനിൽ ബാലതാരമായി എത്തിയപ്പോൾ ആണ്. ഗോപികയുടെ സഹോദരി കീർത്തനയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം.
ഇപ്പോഴിതാ ഗോപിക അനിലും പ്രശസ്ത സിനിമ താരം ഗോവിന്ദ് പദ്മസൂര്യവും തമ്മിലുള്ള വിവാഹനിശ്ചയ വാർത്തയാണ് ആരാധകർക്ക് സർപ്രൈസായി എത്തിയത്.ഇരുവരും തമ്മിലുള്ള വിവാഹ വാർത്ത ഇതുവരെ ആരും അറിഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിൽ വിവാഹനിശ്ചയത്തിൻറെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ സന്തോഷ വാർത്ത അറിയിച്ചത്.
ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ’- എന്നായിരുന്നു കുറിപ്പ്.