അങ്ങനെ ഞങ്ങൾ പ്രണയിച്ചു : സ്വന്തം പ്രണയകഥ പറഞ്ഞ് സാന്ത്വനത്തിലെ ഹരി !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ മലയാള സിനിമയിലെ മുൻകാല നായികയും നിർമ്മാതാവുമായ ചിപ്പി കേന്ദ്ര കഥാപാത്രമായെത്തുന്ന പരമ്പരയാണ്. സാന്ത്വനം ഇതിനോടകം തന്നെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിക്കഴിഞ്ഞു. ചിപ്പിയും രാജീവ് പരമേശ്വറുമാണ് ഇതിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിപ്പി സ്‌ക്രീനിലെത്തുന്നത് ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്ക് ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ്. സാന്ത്വനം ഒരു കുടുംബത്തിലെ എല്ലാ വികാരങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു കുടുബ പരമ്പരയാണ്.

ഇതിൽ രാജീവ് അവതരിപ്പിക്കുന്ന ബാലൻ എന്ന കഥാപാത്രത്തിന്റെ അനിയനായിട്ടാണ് ഗീരീഷ് നമ്പ്യാർ എത്തുന്നത്. ഈ സീരിയലിലെ ഒരു പ്രധാന കഥാപാത്രമാണ് ഗിരീഷിന്റേത്. ഗിരീഷ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത് ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം എന്നീ സീരിയലുകളിലൂടെയാണ്. താരം വിവാഹിതനാണ്.
താരത്തിന്റെ ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയും നൽകികൊണ്ട് കൂടെയുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. സോഷ്യൽ മീഡിയ ആയിരുന്നു ഇരുവരുടെയും പ്രണയത്തിന്റെ വേദി. പ്രണയം തുടങ്ങുന്നത് ഫേസ്ബുക്കിലൂടെയായിരുന്നു. ഫേസ്ബുക്കിൽ പാർവതി തന്നെ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഒടുവിൽ പരസ്പരം അടുക്കുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. ഇരുവരുടേയും വിവാഹം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു.

തന്റെ അഭിനയ മോഹം ഭാര്യയ്ക്ക് തുടക്കത്തിലെ അറിയാമായിരുന്നു. അഭിനയമാണ് ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും വിവാഹത്തിനു മുൻപുതന്നെ ഭാര്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു. മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ ശക്തി കുടുംബം നൽകുന്ന പിന്തുണയാണെന്നും ഗിരീഷ് പറഞ്ഞു. ഗരീഷ് അഭിനയ ജീവിതം ആരംഭിക്കുന്നത് സ്‌കൂൾ നടകത്തിലൂടെയാണ്. താൻ വിദേശത്ത് ഓയിൽ റിഗ് മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഓഡിഷൻ പരസ്യം കാണുന്നത്. അതിനു അപേക്ഷിച്ചപ്പോൾ ചാൻസ് ലഭിക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ ആദ്യമായി അവസരം ലഭിക്കുന്നത് അങ്ങനെയാണ്- ഗിരീഷ് പറഞ്ഞു.

Related posts