സാന്ത്വനം മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറെ പ്രിയ പരമ്പരയാണ്. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ബിജേഷ്. സേതു എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. താരം സോഷ്യല്‍ മീഡിയകളില്‍ വളരെയധികം സജീവമാണ്. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രസകരമായ ഒരു വീഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ്.
ഓരോന്ന് പറഞ്ഞു എന്നെ കുഴിയിലിറക്കുന്നത് ഇവനാ ഈ കണ്ണന്‍ ചൂലിശ്ശേരി, കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോ വേണമത്രേ. ഒരുമാതിരി കോലം കെട്ടലായി പോയില്ലേ എന്ന സംശയം നിങ്ങളെ പോലെ എനിക്കും തോന്നിട്ടോ; എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജേഷിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സംഭവം കലക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
അഭിനയിക്കാനുള്ള അവസരം ലഭിച്ചത് ടിക് ടോക്കിലൂടെയാണ്. കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് പ്രവര്‍ത്തിക്കാനായിരുന്നു ആഗ്രഹിച്ചത്. നാട്ടിലെ കലാമത്സരങ്ങളിലെല്ലാം മുന്നിലുണ്ടായിരുന്നു അദ്ദേഹം. നാട്ടുകാരാണ് തന്റെ കലാപരമായ കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞത്. അവരാണ് അത് കണ്ടെത്തി പോത്സാഹിപ്പിച്ചത്. നാടകത്തിലൊക്കെ അഭിനയിച്ചിരുന്നു. പരമ്പരയിലേക്കെത്തിയപ്പോള്‍ അതും ഗുണകരമായിരുന്നുവെന്ന് മുൻപ് ബിജേഷ് പറഞ്ഞിരുന്നു.