അവസാനത്തെ ആഗ്രഹം നിറവേറ്റുവാൻ സാധിച്ചില്ല! മനസ്സ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം സേതു!

സാന്ത്വനം മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരമ്പരയാണ്. വീട്ടമ്മമാർക്കെന്നപോലെ യുവാക്കൾക്കും സാന്ത്വനം എന്ന പരമ്പര വളരെ ഇഷ്ടമാണ്. സാന്ത്വനത്തിൽ ഒരു സാധരണ കൂട്ടുകുടുംബത്തില്‍ നടക്കുന്ന സന്തോഷങ്ങളും പ്രശ്‌നങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സീരിയല്‍ നിര്‍മ്മിക്കുന്നത് നടി ചിപ്പി രഞ്ജിത്താണ്. ചിപ്പിയാണ് പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ
പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജേഷ് ആവനൂര്‍. സീരിയലിലെ വളരെ പോസിറ്റീവായിട്ടുളള ഒരു കഥാപാത്രമാണിത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിജേഷ്. സീരിയലിലെ വിശേഷങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. തന്നെ ഏറ്റവും കുടുതല്‍ തളര്‍ത്തിയ വേര്‍പാടിനെ കുറിച്ചാണ് താരം പറയുന്നത്. ഏറ്റവു കൂടുതല്‍ സ്‌നേഹിച്ച അമ്മാവന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മകളാണ് താരം പങ്കുവെയ്ക്കുന്നത്. മാമന്‍ എന്റെ ജീവിതത്തില്‍ ഒരു നൊമ്പരമായി മാറി എന്നാണ് ബിജേഷ് കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, കയ്യെത്തി പിടിച്ചിരുന്ന ഓരോ ചില്ലകളും ഒടിഞ്ഞു പോയ്‌കൊണ്ടിരിക്കുന്നു. ശാസിച്ചും, സ്‌നേഹിച്ചും, ലാളിച്ചും, ഉപദേശിച്ചുമൊക്കെ ഒരിക്കല്‍ വളര്‍ത്തി കൊണ്ട് വന്നു. എപ്പോളോ തന്നോളം വളര്‍ന്നു എന്ന് തോന്നിയപ്പോള്‍ കൂട്ടിനു വിളിച്ചു. പിന്നീടെപ്പോളോ തന്നേക്കാള്‍ ആയെന്നു തോന്നിക്കാണും അപ്പോള്‍ പണ്ട് അങ്ങോട്ട് കൊടുത്ത ബഹുമാനം ഇങ്ങോട്ടും തന്നു.

ആ ബഹുമാനത്തോടൊപ്പം എവിടെയോ അധികാരത്തില്‍ പറഞ്ഞിരുന്ന വാക്കുകള്‍ അളന്നു മുറിച്ചു പറഞ്ഞു തുടങ്ങി. ശരീരം സ്വന്തം മനസ്സിനൊപ്പം എത്തുന്നില്ലെന്നുള്ള തിരിച്ചറിവില്‍ നിന്നാവണം അപേക്ഷയുടെ ഭാഷയും കടന്നെത്തിയത്. ഒടുവില്‍ പിരിഞ്ഞു പോകും നേരം ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു തിരികെ പോകണം എന്നുള്ള ആഗ്രഹവും പറഞ്ഞു (സാധിച്ചു കൊടുക്കാന്‍ ആയില്ല ). മാമന്‍ എന്റെ ജീവിതത്തില്‍ ഒരു നൊമ്പരമായി മാറി. അച്ഛന് പിറകെ ഇന്നലെ 7 pm നു സമാധാനത്തിന്റെ ലോകത്തേക്ക് പോയി. എന്റെ കൈകള്‍ക്ക് ഭാരമേറുന്നു, ബിജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related posts