അങ്ങനെ ഒരു വാര്‍ത്ത വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരെ വെറുതെ വിടില്ലായിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയന്തി പറയുന്നു!

മിനിസ്‌ക്രീന്‍ താരം അപ്‌സരയും സംവിധായകന്‍ ആല്‍ബിയും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള വിവാഹത്തില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അപ്‌സരയുടെയും ആല്‍ബിയുടെയും രണ്ടാം വിവാഹമാണ്, മക്കളുണ്ട് എന്നിങ്ങനെ പല വിവാദങ്ങളും വിവാഹത്തിന് പിന്നാലെ പ്രചരിച്ചിരുന്നു. ഈ വാർത്തകളിൽ പ്രതികരിക്കുകയാണ് അപ്‌സരയും ആല്‍ബിയും.

വിവാഹ ശേഷം ആദ്യം വന്ന വാര്‍ത്ത എനിക്കും ചേട്ടനും മക്കളുണ്ട് എന്ന തരത്തിലായിരുന്നു. അന്ന് മാധ്യമങ്ങളില്‍ വന്ന തലക്കെട്ടുകള്‍ എനിക്കിപ്പോള്‍ മനപാഠമാണ്. എനിക്ക് കുട്ടിയുണ്ട് എന്ന വാര്‍ത്ത വന്നപ്പോള്‍ എനിക്ക് സങ്കടം തോന്നിയിരുന്നു. കുറച്ച് പേരെങ്കിലും അത് വിശ്വസിച്ച് കാണുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ചേട്ടനും മക്കളുണ്ട് എന്ന വാര്‍ത്ത വന്നു. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ചേട്ടന് മക്കളില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ആരും ആ വാര്‍ത്ത വിശ്വസിക്കില്ല. ചേട്ടന്റെ പേരില്‍ അങ്ങനെ ഒരു വാര്‍ത്ത വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ വെറുതെ വിടില്ലായിരുന്നു’ അപ്‌സര പറയുന്നു.

ഞാന്‍ ഷോപ്പിങിന് അധിക സമയം എടുക്കാത്ത വ്യക്തിയാണ്. പത്ത് മിനിറ്റ് കൊണ്ട് പത്ത് ഷര്‍ട്ട് എടുക്കും. പക്ഷെ അപ്‌സര അങ്ങനെയല്ല. ഒരുപാട് സമയം ചെലവഴിക്കും. പലപ്പോഴും എഡിറ്റിങ് നടക്കുന്നിടത്ത് പോയിട്ട് വരാമെന്ന് പറഞ്ഞ് ഞാന്‍ മുങ്ങുകയാണ് ചെയ്യാറുള്ളത്. പിന്നെ അപ്‌സര ഒരുപാട് വസ്ത്രം വാങ്ങുന്ന ആളാണ്. അതുകൊണ്ട് കടയിലേക്ക് ചെല്ലുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്. തൃശൂരിലെ ഒരു കടയില്‍ ബോര്‍ഡ് വരെ വെച്ചിട്ടുണ്ട്, അപ്‌സര ഈ സ്ഥാപനത്തിന്റെ ഐശ്വര്യമെന്ന്’ -ആല്‍ബി പറഞ്ഞു.

Related posts