എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ മൂന്നുപേര്‍! വൈറലായി പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ണൻ പങ്കുവച്ച വീഡിയോ!

പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടി ആരാധക ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ സാന്ത്വനത്തിന് അധിക സമയം വേണ്ടി വന്നില്ല. ഇന്ന് സാന്ത്വനം ഫാന്‍സ് ആണ് നമ്മുക്ക് ചുറ്റും. സിനിമയെ പോലും വെല്ലുന്ന രംഗങ്ങളിലൂടെ പരമ്പര മുന്നേറി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ലഭിക്കുന്നത്. ഇതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ആണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ദ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ്. സഹസംവിധായകനായി എത്തിയ അച്ചുവിന് അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാനമ്പാടിയിലെ പാപ്പികുഞ്ഞ് എന്ന കഥാപാത്രത്തിലൂടെയാണ് അച്ചുവിന്റെ തുടക്കം. വാനമ്പാടിയിലെ പ്രകടനം ശ്രദ്ധേയമായതോടെ സാന്ത്വനത്തിലേക്കും അവസരം ലഭിച്ചു. . നടന്‍ അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. കണ്ണന്റെ കൗണ്ടറുകളും കുരുത്തക്കേടും എല്ലാം പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ താരം പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്.

ഒരുപാട് കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു വീഡിയോ എടുക്കണമെന്ന്. ഈ വീഡിയോ എഡിറ്റ് ചെയ്ത ശേഷം എത്ര വട്ടം ഞാന്‍ കണ്ടു എന്ന് എനിക്കറിയില്ല. ഓരോ വട്ടം കാണുമ്പോഴും മനസ്സില്‍ എന്തോ വല്ലാത്ത ഒരു ഫീല്‍. എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ മൂന്നുപേര്‍. എന്റെ വിജയത്തിലും പരാജയത്തിലും ഒപ്പം നില്‍ക്കുന്ന എന്റെ കുടുംബം. എന്റെ സ്വര്‍ഗരാജ്യം. ലവ് യൂ ഓള്‍ എന്നുമായിരുന്നു അച്ചു സുഗന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള അച്ചുവിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അച്ചോടാ, കുഞ്ഞനിയാ, നിന്നെ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, കുഞ്ഞനിയന്റെ അമ്മയും അനിയത്തിയും അച്ഛനുമൊക്കെ അച്ചൂനെ ഓര്‍ത്ത് ഒരുപാടൊരുപാട് അഭിമാനം കൊള്ളുന്നുണ്ട്. അവരുടേയും നമ്മുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയോടെ എന്റെ കുഞ്ഞനിയന്റെ എല്ലാ സ്വപ്നവും നടക്കട്ടെയെന്നായിരുന്നു ഗോപിക കമന്റ് ചെയ്തത്. സാന്ത്വനത്തില്‍ അഞ്ജലിയായി എത്തുന്നത് നടി ഗോപിക ആണ്.

 

Related posts