അത് ഞാൻ അച്ഛന് കൊടുത്ത വാക്ക്, അത് ഞാൻ പാലിക്കുന്നു! മനസ്സ് തുറന്ന് സന്തോഷ് പണ്ഡിറ്റ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ സന്തോഷ് പണ്ഡിറ്റ്. നടൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. കൃഷ്ണനും രാധയും എന്ന താരത്തിന്റെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈയിടെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തനിക്ക് കിട്ടുന്നതില്‍ പകുതി പാവങ്ങള്‍ക്ക് കൊടുക്കും എന്ന് അച്ഛന് കൊടുത്ത വാക്കാണെന്നും അത് താന്‍ പാലിക്കുമെന്നും സന്തോഷ് പറഞ്ഞു.

തനിക്കു പറയാന്‍ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്, അത് ഇല്ലാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. വിജയിക്കുന്നത് പ്രയാസമാണെന്നും അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ആ വിജയം നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കിലോ? അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോല്‍ക്കില്ല.

ഞാന്‍ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതില്‍ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാന്‍ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവര്‍ക്ക് താല്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതില്‍ അസൂയ ഉള്ളവര്‍ ചൊറിഞ്ഞുകൊണ്ടിരിക്കും’. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Related posts