കേരളക്കരയിൽ ഇപ്പൊ പ്രധാന ചർച്ച വിഷയം ഒരു വിസയാണ്. യൂ എ ഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ തന്നെയാണ് ആ വിഷയം. മോഹൻലാൽ, മമ്മൂട്ടി,ടൊവിനോ തോമസ്, മിഥുൻ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവർക്ക് കുറച്ച് ദിവസം മുൻപാണ് ഗോൾഡൻ വിസ ലഭിച്ചത്. ഇപ്പോഴിതാ ഗോൾഡൻ വിസ നൽകിയതിനെ ട്രോളുകയാണ് സന്തോഷ് പണ്ഡിറ്റ്. ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ. മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു യുഎഇ ‘ഗോൾഡൻ വിസ’ കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ ബ്രോൺസ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഗോൾഡൻ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ)പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?
(വാൽകഷ്ണം… ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി. ഏതായാലും നല്ല കാര്യം ആണേ ..)എല്ലാവർക്കും നന്ദിസന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).