വീണ്ടും സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്! കൈയടിച്ച് കേരളക്കര!

നടനും സംവിധായകൻ എന്നീ നിലകളിൽ മലയാളികള്‍ക്ക് സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന തന്റെ ആദ്യ സംരഭത്തിലൂടെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട താരമാണ്‌ സന്തോഷ്. സിനിമ താരം എന്നതിന് പുറമേ നല്ലൊരു മനുഷ്യൻ കൂടിയാണെന്ന് താരം പലതവണ തെളിയിച്ചു കഴിഞ്ഞതാണ്. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് താരം ഇന്നോളം നടത്തി വരുന്നത്. പാവപ്പെട്ടവര്‍ക്കും ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായം താരം ചെയ്ത് നൽകുന്നുണ്ട്. ഇപ്പോള്‍ ജീവിതം പ്രതിസന്ധിയിലായി ജീവിക്കാനായി പാടുപെടുന്ന കുടുംബത്തിന് ഒരു ഓട്ടോ റിക്ഷ നല്‍കി സഹായിച്ചിരിക്കുകയാണ് സന്തോഷ്.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ തീര്‍ത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് സന്തോഷ് ഉപജീവനത്തിനായി ഓട്ടോ റിക്ഷ വാങ്ങി നല്‍കിയത്. രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഭാര്യ രോഗിയാണ്. സ്വന്തമായി ഓട്ടോ റിക്ഷ ഇല്ലാത്തതിനാല്‍ 21 വര്‍ഷമായി വണ്ടി വാടകയ്ക്ക് എടുത്താണ് ഓടിച്ചിരുന്നു. ഈ വിവരം അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് ഓട്ടോ റിക്ഷാ വാങ്ങി നല്‍കിയത്. നിരവധി പേരാണ് താരത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്.


പലപ്പോഴും തന്നെ ആവശ്യങ്ങള്‍ പറഞ്ഞ് സഹായം ചോദിച്ച് എത്തുന്നവരെ കഴിയുന്ന വിധത്തില്‍ സഹായിക്കാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. അടുത്തിടെ ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വില്‍പ്പനയ്ക്ക് ഉള്ള സാധനങ്ങളും സന്തോഷ് പണ്ഡിറ്റ് വാങ്ങി നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലായിലെ ആറന്മുള ഏലന്തൂരിലെ ലക്ഷം വീട് കോളനിയിലാണ് സന്തോഷ് സഹായവുമായി എത്തിയത്.

Related posts