ആ സിനിമ മോശമാണെന്നു പറയുവാൻ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? ജനശ്രദ്ധ നേടി സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ!

ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. സിനിമ സന്തോഷ് പണ്ഡിറ്റ് സിനിമകൾ പോലെ നിലവാരമില്ലാത്തത് എന്ന പേരിൽ റിവ്യു വന്നിരുന്നു. ഇപ്പോളിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ സിനിമകൾ പോലെ നിലവാരമില്ലാത്തത് എന്ന് കൊടുത്ത വാർത്തയ്ക്ക് മറുപടിയാണ് പണ്ഡിറ്റ് കമന്റിലൂടെ നൽകിയിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കമന്റ് ഇങ്ങനെ ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാൻ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? ഏതെങ്കിലും മഞ്ഞ പത്രം മോശമാണെന്നു പറയുവാൻ ”മറുനാടൻ മലയാളി”യുടെ നിലവാരമാണെന്ന് അതിനു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിഷമമാകില്ലേ ബ്രദർ.

ഏതെങ്കിലും വാർത്താ അവതാരകൻ തറയാണെന്നു സ്ഥാപിക്കുവാൻ അങ്ങേർക്കും സാജൻ സക്കറിയയുടെ നിലവാരം ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിഷമം ആകില്ലേ? റേറ്റിംഗ് കിട്ടുവാൻ തീരെ നിലവാരം താഴ്ന്നു വാർത്തകൾ കൊടുക്കാതിരിക്കുക. എന്തിനും ഒരു മര്യാദ ഒക്കെ ഇല്ലേ ബ്രദർ? ടു ഗിവ് റെസ്പെക്ട് ടു ടേക്ക് റെസ്‌പെക്ട്

Related posts