‘ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ പതിക്കുമ്പോള്‍ നാട്ടുകാര്‍ പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ !!!!!! ഇത് നിങ്ങളുടെ കരിയറിനെ ബാധിക്കില്ലേ’ എന്ന് ചോദിച്ച് ശാന്തിവിള ദിനേശ്

BY AISWARYA

നടി ഗായത്രിയുടെ വാഹനപകടം ഉണ്ടാക്കിയ പുകില്‍ ചില്ലറയൊന്നുമല്ല. അതുമാത്രമല്ല പിന്നാലെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ സീരിയല്‍ സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശിന് ഇക്കാര്യത്തെക്കുറിച്ച് പറയാനുളളത് കേള്‍ക്കാം.

ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍ ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. അത്രയും തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്. ഇടിച്ച വണ്ടിയും ഡ്രൈവറായിരിക്കുന്ന ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല. അവന്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്നം വഷളാക്കിയതെന്നും ശാന്തിവിള പറയുന്നു.

ഈ പെണ്‍കുട്ടി ഇറങ്ങി വന്ന് കൈകൂപ്പി സംസാരിക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. യൂട്യൂബില്‍ വീറോടെ സംസാരിച്ച പോലെയല്ലായിരുന്നു കാര്യം. കെകൂപ്പലൊക്കെയായിരുന്നു. എന്നാല്‍ വണ്ടിയോടിച്ചിരുന്നവന്‍ മാത്രം ആ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആര്‍ക്കായാലും ദേഷ്യം വരും. നാട്ടുകാര്‍ പോലീസ് വന്നിട്ട് പോയാ മതിയെന്ന് പറഞ്ഞ് അവരെ തടഞ്ഞുവെച്ചു. പിന്നീട് ഞാന്‍ പെര്‍ഫെക്ട് ഒന്നുമല്ല എന്നാണ് ഈ കുട്ടി വീഡിയോയില്‍ പറയുന്നത്. പെര്‍ഫെക്ടല്ല എന്ന് പറയുമ്പോള്‍ ഞാനും മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്നയാളാണെന്നും, കണ്ടവന്റെ കൂടെ പോകുവളാണെന്നുമൊന്നും ഞാന്‍ പറയുന്നില്ല. ആ കുട്ടി തന്നെ കാര്യങ്ങള്‍ പറയെട്ട. എനിക്ക് ഈ അപകടത്തിന്റെ വീഡിയോ അയച്ച് തവര്‍ പറഞ്ഞത് ഇതിലുള്ളതൊരു സീരിയല്‍ നടിയാണെന്ന് തോന്നുന്നു എന്ന് പറഞ്ഞായിരുന്നു. ഞാന്‍ സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വീഡിയോ നല്‍കി ഇവരെ കുറിച്ച് അന്വേഷിച്ചു. സീരിയലില്‍ ഇങ്ങനൊരു ആളില്ലെന്നാണ് അവര്‍ പറഞ്ഞത്.

സംഭവത്തില്‍ കേസെടുത്തോ എന്നറിയില്ല. പ്രശ്നം തീര്‍ത്തു എന്ന്  വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങള്‍ ഒപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയൊക്കെ ചോദിച്ച് അവര്‍ നല്‍കിയ അഭിമുഖം നിറയെ അബദ്ധങ്ങളായിരുന്നു. ആ മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര്‍ തെറിവിളിക്കെട്ട, ബാക്കി രണ്ടേ മുക്കാല്‍ ലക്ഷം പേര്‍ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ ഇനി പതിക്കുമ്പോള്‍ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം. മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല. അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവര്‍ ഓരോന്ന് കാണിക്കുന്നത് ശാന്തിവിള പറഞ്ഞു.

Related posts