കള പറിക്കാൻ ഇറങ്ങിയതാ. കർഷകർ അങ്ങനെയാണ്! വൈറലായി സഞ്ജുവിന്റെ പോസ്റ്റ്!

ലോകത്ത് ആകമാനം കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാണ്. നമ്മുടെ രാജ്യത്തും സ്ഥിതി മറ്റൊന്നല്ല. ഇതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ്. ഷൂട്ടിംഗുങ്ങള്‍ നിര്‍ത്തിവയ്ക്കുകയും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയതതോടെ സിനിമാലോകവും സ്തംഭനാവസ്ഥയിലാണ്. ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം വീടുകളില്‍ തന്നെ ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ.

നീ കോ ഞാ ചാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീട്ടുമുറ്റത്ത് മകനൊപ്പം കൃഷിപ്പണികളുമായി സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് സഞ്ജു പങ്കുവയ്ക്കുന്നത്. കള പറിക്കാൻ ഇറങ്ങിയതാ. കർഷകർ അങ്ങനെയാണ് ,ഇത് കഴിഞ്ഞു പല്ലു മുറിയെ എന്നാണ് താരം പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഭാര്യ അത്ര പോരാ, 1983, ബിവെയര്‍ ഓഫ് ഡോഗ്സ്, മണ്‍സൂണ്‍ മാംഗോസ്, ഹലോ നമസ്തേ, അച്ചായന്‍സ്, മാസ്റ്റര്‍പീസ്, വില്ലന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് സഞ്ജു.

Related posts