സാനിയ ഇയ്യപ്പൻ മലയാള സിനിമയിലെ യുവനടിമാരില്‍ പ്രധാനിയാണ്. സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. മലയാള സിനിമ സാനിയയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. എല്ലാ താരങ്ങളെയും പോലെ സാനിയയ്കും സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സാനിയ അത്തരം കമന്റുകളില്‍ തളരാറില്ല. സാനിയ ചുട്ടമറുപടി നല്‍കി വിമര്‍ശനങ്ങളെ നേരിടാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോൾ.
സൈബര്‍ സെല്ലിൽ തന്റെ പോസ്റ്റിൽ മോശം കമന്റ് ചെയ്‌ത ആള്‍ക്കെതിരെ പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ അനുഭവവുമാണ് സാനിയ പറഞ്ഞത്. എന്നാല്‍ സാനിയ പറയുന്നത് അത്തരം കമന്റുകള്‍ ആത്മവിശ്വാസം ഉള്ളവരെ ഒരിക്കലും ബാധിക്കില്ലെന്നാണ്. എനിക്ക് സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ ഇഷ്ടമാണ്. എന്റെ കുടുംബത്തിന് താൻ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ എന്തിന് ഇത് ശ്രദ്ധിക്കണം എന്ന് സാനിയ ചോദിക്കുന്നു. കേസ് കൊടുക്കേണ്ടി വന്നത് ഞാൻ ഷോര്‍ട്സ് ഇട്ടതിന് മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് കുറച്ച് കടന്നുപോയതിനാല്‍ മാത്രമാണ്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഞെട്ടിയിരുന്നു കാരണം അതൊരു എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു-സാനിയ പറഞ്ഞു.
എന്നാൽ സാനിയ വേഷമിട്ട ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി തുടരുകയാണ്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി വൈദികനായാണ് എത്തിയത്. ദ് പ്രീസ്റ്റ് മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ്. ചിത്രത്തിൽ നിഖില വിമലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.