നടിയായും നർത്തകിയായും മലയാളികളുടെ മനസിലിടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. ആദ്യം ബാലതാരമായി ചലച്ചിത്രരംഗത്ത് അരങ്ങേറിയ സാനിയ തുടർന്ന് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. പിന്നീട് നടിക്ക് ഒരുപാട് ചിത്രങ്ങളിൽ അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും തിളങ്ങി നിൽക്കുകയാണ്. എന്നാൽ വലിയ വിമർശനമാണ് നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് ഉയരുന്നത്. ട്രോളന്മാരും വിമർശകരും പറയുന്നത് താരം അമിതമായ ശരീരപ്രദർശനം നടത്തുന്നു എന്നാണ്.
ഇപ്പോൾ വൈറലാകുന്നത് ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് സാനിയ നൽകിയ മറുപടിയാണ്. ലോക്ക് ഡൗൺ സമയത്ത് ഞാനും എന്റെ കൂട്ടുകാരും ഡേറ്റിംഗ് അക്കൗണ്ട് എടുത്തിരുന്നു. പക്ഷെ അത് ഫേക് അകൗണ്ട് ആണെന്നു കരുതി തെറി മെസേജ് വന്നതോടെ ഡിലീറ്റ് ചെയ്തു എന്ന് താരം പറഞ്ഞു.
താരം നായികയായി തിളങ്ങിയത് ക്വീൻ എന്ന ചിത്രത്തിൽ ആണെങ്കിലും ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഈ ചിത്രത്തിൽ സാനിയ അവതരിപ്പിച്ചത് നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു. ആ സിനിമയിൽ താരത്തിന് അവസരം ലഭിക്കുന്നത് ഓഡീഷനിലൂടെയാണ്. താരത്തിന് ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത് സൂപ്പർ ഡാൻസർ, ഡി ഫോർ ഡാൻസ് തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ശേഷമാണ്.