നല്ലത് കണ്ടാൽ തുറന്നു പറയാൻ മടിക്കുന്നവരാണ് മലയാളികൾ.! മലയാളികളുടെ സ്വന്തം ചിന്നുവിന്റെ വാക്കുകൾ ജനശ്രദ്ധ നേടുന്നു!

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ വലിയൊരു ആരാധക വൃന്ദമുള്ള നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ഇപ്പോൾ ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. ഏറെ ഗ്ലാമറസായുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി തവണ താരം വിമർശനങ്ങൾ നേരിടേണ്ടതായും വന്നിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ മാലിദ്വീപ് യാത്രയ്ക്കിടെയിലെ ചിത്രങ്ങളും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

തന്റെ ചിത്രങ്ങൾക്കു വരുന്ന നെഗറ്റീവ് കമന്റുകൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ‘ഞാൻ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയിൽ വന്ന അന്നു മുതൽ സോഷ്യൽ മീഡിയയിൽ നിന്ന് വിലയിരുത്തൽ അഭിമുഖീകരിക്കുന്നു. വിമർശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല. ഞാൻ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമർശിക്കാൻ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വൾഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാൽ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്കതിൽ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ലത് കണ്ടാൽ അത് തുറന്നു പറയാൻ മടിക്കുന്നവരാണ് മലയാളികൾ. താരതമ്യേന വിമർശനം കുറഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ പിന്തുണക്കുന്നവരുമുണ്ട്. രണ്ട് തരം ആളുകൾ. അത് യാഥാർത്ഥ്യമാണ്. അനുഭവമാണ് ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കുന്നതെന്നാണ് എന്റെ വിശ്വാസം.

അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.

Related posts