ഞാൻ കണ്ടതിൽ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി: സാനിയ അയ്യപ്പൻ മനസ്സ്‌ തുറക്കുന്നു

സാനിയ അയ്യപ്പൻ മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. താരം സിനിമാരംഗത്തേക്ക് എത്തിയത് ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ്. ഇപ്പോൾ താരം സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത് മഞ്ജു വാര്യരെക്കുറിച്ച് സാനിയ പറഞ്ഞ വാക്കുകളാണ്.

മഞ്ജുവാര്യരും സാനിയയും ലൂസിഫർ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായിട്ടാണ് സാനിയ വേഷമിട്ടത്. മഞ്ജു വാര്യരുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാനിയ സംസാരിച്ചത്.

ഞാൻ കണ്ടതിൽ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി, നിഷ്കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിക്കൊപ്പം ആദ്യ സിനിമയിൽ തന്നെ അമ്മയും മകളും ആയി അഭിനയിക്കാൻ കഴിഞ്ഞു. സീൻ ശരിയായോ എന്ന് ചോദിക്കും, നന്നായിട്ടുണ്ട് മോളെ എന്നാണ് മറുപടി. എത്രവേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. എനിക്ക് അത് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിക്ക് കരയാൻ ഗ്ലിസെറിൻ ആവശ്യമില്ല. ഒരുപാട് സിനിമയിൽ ഒപ്പം അഭിനയിക്കാൻ തോന്നുന്നു. ലൂസിഫറിൽ നിന്ന് ആരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താല്പര്യം എന്നും സാനിയ പറഞ്ഞു.

Related posts