സാനിയ ഇയ്യപ്പൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടി ആണ്. സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത് ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയകളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും ഫോട്ടോഷൂട്ടുകളുടെ പേരിലും സൈബർ ആക്രമണങ്ങൾക്ക് താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു.
എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല എന്നാണ് താരം പറഞ്ഞത്.