സാനിയ ഇയ്യപ്പൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടി ആണ്. സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത് ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയകളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള നടിയാണ് സാനിയ. ഇത്തരത്തിലുള്ള സദാചാര കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാനും നടി ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ഒരു വീഡിയോയാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഹരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഹോട്ട് ലുക്കിലുള്ള സാനിയയാണ് ഇന്‍സ്റ്റഗ്രാം റീല്‍സിലുള്ളത്. നടിയെ അധിക്ഷേപിച്ചു കൊണ്ടുള്ള അശ്ലീല കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
”കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല” എന്നായിരുന്നു ഒരു കമന്റ്. ഇതിനു മറുപടിയുമായി സാനിയയും എത്തി. ”അയ്യോ നാണം എന്താ ചേട്ടാ” എന്നാണ് സാനിയ നല്‍കിയ മറുപടി. താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും കമന്റുകള്‍ എത്തുന്നുണ്ട്.