വിവാഹ സ്വപ്‌നങ്ങൾ പങ്കുവച്ചു സാനിയ ഇയ്യപ്പൻ!

സാനിയ ഇയ്യപ്പൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടി ആണ്. സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത് ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയകളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോൾ താരം വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ്. സ്വപ്നം കാണാൻ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാൻ സ്വപ്‌നം കണ്ട് കഴിഞ്ഞു. ഡെസ്റ്റിനേഷൻ വെഡിങ്ങ് ആയിരിക്കും. ഗ്രീസിൽ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഗ്രീസിൽ വെച്ചാകുമ്പോൾ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെർഫെക്ട് കോംപിനേഷൻ ആയിരിക്കും. അയ്യോ പയ്യന്റെ കാര്യം മറന്ന് പോയി. എന്റെ പ്രൊഫഷൻ മനസിലാക്കി നിൽക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. നല്ല സിനിമകൾ കിട്ടിയാൽ എന്നും സിനിമയിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യങ്ങൾ മനസിൽ ഇല്ല.

അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.

Related posts