സാനിയ ഇയ്യപ്പൻ മലയാളികളുടെ ഇഷ്ടതാരമാണ്. താരം കുറച്ച് ദിവസമായി മാലിദ്വീപിലാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തന്റെ മാലിയിലെ അവധിയാഘോഷത്തിന്‍റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. അവിടെ വച്ചായിരുന്നു സാനിയയുടെ പത്തൊമ്പതാം ജന്മദിനാഘോഷം നടന്നത്. ഇപ്പോഴിതാ സാനിയ തന്റെ ഹോട്ട് ലുക്കിലുള്ള മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ്.
സാനിയ അവധി ആഘോഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പമാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത്. താരം ബീച്ചിൽ നിന്നുള്ള ഒരുപാട് ഗ്ലാമർ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവെച്ചിരുന്നു. കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂ എന്നാണ് സാനിയ തന്റെ പുതിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. സാനിയയുടെ ചിത്രത്തിന് കമന്‍റുകളുമായി ഷോൺ റോമി ഉള്‍പ്പെടെ നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്. ചിത്രം പകർത്തിയിരിക്കുന്നത് ചങ്കി മാത്യുവാണ്. മേക്കപ്പ് ചെയ്തിരിക്കുന്നത് സാംസൺ ലേയാണ്.
താരം അഭിനയലോകത്തേക്കെത്തിയത് റിയാലിറ്റി ഷോയിലൂടെയാണ്. സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ്. ലൂസിഫറിലും സാനിയയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷം ലഭിച്ചു. സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ്. കൂടാതെ സാനിയ, റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ദുൽഖറിന്റെ സല്യൂട്ട് എന്ന പുതിയ സിനിമയിലും വേഷമിടുന്നുണ്ട്.