BY AISWARYA
യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ‘കുറുപ്പ്’ സിനിമയുടെ സ്‌പെഷ്യല്‍ ടീഷര്‍ട്ട് അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാനിയ. ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മൈ ഡെസിഗ്‌നേഷന്‍ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡിന്റെ കറുത്ത ടീഷര്‍ട്ടാണ് സാനിയ ധരിച്ചിരിക്കുന്നത്.’കുറുപ്പ് വാണ്ടഡ് സിന്‍സ് 1984 എന്ന് ഷര്‍ട്ടിന്റെ മുന്നില്‍ ലോഗോയും കാണാം. ദുല്‍ഖര്‍ ആരാധകര്‍ ഒരിക്കലും ഇത് മിസ് ചെയ്യാന്‍ പാടില്ലായെന്ന് കുറിച്ചു കൊണ്ടാണ് സാനിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാനിയയുടെ പുതിയ ചിത്രങ്ങള്‍ ദുല്‍ഖറും ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആയി ഷെയര്‍ ചെയ്തിരുന്നു. ‘നമ്മുടെ സ്വന്തം സാനിയ ഇയ്യപ്പന്‍’ എന്ന് കുറിച്ചു കൊണ്ടാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.