സാന്ദ്ര തോമസ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയും നിര്‍മ്മാതാവുമാണ്. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സാന്ദ്ര സിനിമയില്‍ എത്തിയത്. പിന്നീട് താരം പത്ത് വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരികെ എത്തിയത്. താന്‍ അഭിനയിച്ചത് പപ്പയുടെ ഇഷ്ടപ്രകാരമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സാന്ദ്ര യൂട്യൂബ് വീഡിയോകളിൽ മക്കളായ തങ്കക്കൊലുസുകള്‍ക്കൊപ്പം സജീവമാണ്. അടുത്തിടെ ഡങ്കിപ്പനി ബാധിച്ച് താരം ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ സാന്ദ്ര ഒരു അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്.
ഡെങ്കിപ്പനിയെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. പൊതുവെ അങ്ങനെ മരുന്ന് കഴിക്കാറില്ലാത്തയാളാണ്. പനി കൂടിയപ്പോഴാണ് പാരസെറ്റമോള്‍ കഴിച്ചത്. അതോടെ അവസ്ഥ ഗുരുതരമായി. ഈ അസുഖത്തിന് പാരസെറ്റമോള്‍ കഴിക്കാന്‍ പാടില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഞാന്‍ വീണുപോയി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോയത്. നേരെ ഐസിയുവില്‍ കയറ്റി. 5 ദിവസത്തോളം അവിടെയായിരുന്നു. 2 മാസത്തോളമെടുത്താണ് ആരോഗ്യം വീണ്ടെടുത്തത്. സാന്ദ്ര ഇങ്ങനെയാണെന്ന് എല്ലാവരും മനസ്സിലാക്കുന്നത് ഇപ്പോഴാണ്. യൂട്യൂബ് തന്ന ഭാഗ്യമാണ് അത്.
എനിക്ക് പനി വന്ന് 4ാമത്തെ ദിവസമാണ് ഇവരെ നിലമ്പൂരെ വീട്ടിലേക്ക് മാറ്റിയത്. വീട്ടിലുള്ളപ്പോള്‍ അവര്‍ റൂമിനടുത്ത് വന്ന് സുഖം തിരക്കുമായിരുന്നു. പിന്നെ വീഡിയോ കോളില്‍ വിളിച്ചായിരുന്നു അന്വേഷണം. അമ്മയുടെ കൈ കാണിച്ചേയെന്ന് പറയുമായിരുന്നു. അവര് നിന്നെപ്പറ്റി ചോദിക്കുന്നേയില്ലെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഞാന്‍ നിലമ്പൂര് ചെന്നപ്പോള്‍ രണ്ടാളും 10 മിനിറ്റ് എന്നെ കെട്ടിപ്പിടിച്ചു. ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അവര്‍ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. വല്ലാത്തൊരു മൊമന്റായിരുന്നു അത്. അവരെ കാണാതെ നിന്നിരുന്ന ആ ഒരാഴ്ച എനിക്കും ബുദ്ധിമുട്ടായിരുന്നു. മക്കളെയൊന്ന് കാണാന്‍ വേണ്ടീട്ടായെന്ന് ആളുകള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ വീഡിയോ എടുത്തിട്ടത്.
മമ്മൂട്ടിയും മോഹന്‍ലാലും അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിളിച്ചിരുന്നു. പെരുച്ചാഴിയുടെ സമയത്ത് ലാലേട്ടന്‍ കുക്ക് ചെയ്ത് തന്നിരുന്നു. നമ്മള്‍ ആരാധനയോടെ കണ്ടിരുന്നയാള്‍ നമുക്ക് വേണ്ടി ഒരു കാര്യം ചെയ്യുന്നു. സിനിമയില്‍ വന്നത് കൊണ്ട് കിട്ടിയ വലിയ ഭാഗ്യമാണ് അത്. മമ്മൂക്ക നല്ലൊരു മനുഷ്യനാണ്. ജിമ്മില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഒരു പ്രൊജക്ടിന് വേണ്ടിയായിരുന്നു പിന്നീട് കണ്ടത്. അത് നടന്നില്ലായിരുന്നു. അസുഖമായി ഐസിയുവില്‍ കിടക്കുന്ന സമയത്താണ് മെസ്സേജ് വന്നത്. അത് കണ്ടതും എനിക്ക് സന്തോഷമായിരുന്നു. അസുഖം മാറി വീട്ടില്‍ വരുമ്പോള്‍ പപ്പ എങ്ങനെയാണോ സംസാരിക്കുന്നത് അതേ പോലെയാണ് ലാലേട്ടന്‍ സംസാരിച്ചത്. സിനിമ വലിയൊരു ഭാഗ്യമായി തോന്നിയത് അപ്പോഴാണ്.