സാന്ദ്ര തോമസ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയും നിർമ്മാതാവുമാണ്. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സാന്ദ്ര സിനിമയിൽ എത്തിയത്. പിന്നീട് താരം പത്ത് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോൾ സാന്ദ്ര യൂട്യൂബ് വീഡിയോകളിൽ മക്കളായ തങ്കക്കൊലുസുകൾക്കൊപ്പം സജീവമാണ്.
ഇപ്പോളിതാ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പല താരങ്ങളും അവർ ഉപയോഗിക്കുന്ന കാരവനിൽ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കയറ്റില്ലെന്ന് തുറന്ന് പറയുകയാണ് സാന്ദ്ര തോമസ്. ഡബ്ല്യുസിസി അടക്കമുള്ള സംഘടനയിലെ ആളുകൾ പോലും ഇങ്ങനെ ചെയ്യാറുണ്ട്. ക്യാരക്ടർ ആർട്ടിസ്റ്റുകളും, ആർട്ടിസ്റ്റുകൾ ആണ് എന്ന് പലരും മറന്നുപോകുന്നുണ്ട്. പണ്ടത്തെ ഷൂട്ടിംഗ് സെറ്റുകൾ പോലെയല്ല ഇപ്പോഴത്തേത്. പണ്ട് എല്ലാവരും ഒരുപോലെയായിരുന്നു എല്ലാവർക്കും തമ്മിൽ നല്ലൊരു ബന്ധവും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ലൊക്കേഷനുകളും താരങ്ങളും അങ്ങനെ അല്ലെന്നും സാന്ദ്ര പറയുന്നു.
ഡബ്ലൂ സി സിക്കുള്ളിൽ എന്തൊക്കെ പ്രശ്‌നമുണ്ടെന്ന് അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. പക്ഷേ അതിൽ പലരും ചരട് വലിയുടെ ഭാഗമായിട്ടുള്ളതായി തോന്നിയിട്ടുണ്ട്. ഡബ്ല്യൂ സി സി എന്നൊക്കെ പറഞ്ഞു മാറി നിന്നാൽ പോലും നമ്മുടെ നിയന്ത്രണം മറ്റുള്ളവർക്ക് വിട്ടു കൊടുക്കരുത്. സിനിമയിലെ സ്ത്രീ സംഘടനാ എന്നു പറയുമ്പോൾ സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കണം. എന്നാൽ ഒരുപാട് ആളുകൾക്ക് ഈ സംഘടന കൊണ്ട് ഗുണമുണ്ടാവുകയും പല വിഷയങ്ങളിലും അവർ കാര്യക്ഷമമായി ഇടപെടുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതിൽ മെമ്പർഷിപ്പ് എടുത്താൽ മാത്രമേ അവർ ഇടപെടൂ എന്നു പറയുന്നത് ശരിയല്ല. തുല്യ വേദന പോലെയുള്ള അവർ മുന്നോട്ടു ആവശ്യങ്ങളും ശരിയായി തോന്നുന്നില്ല. എങ്ങനെയാണ് എല്ലാവർക്കും തുല്യ വേദനം നടപ്പാക്കാൻ കഴിയുക. വാല്യു ക്രിയേറ്റ് ചെയ്തതിനുശേഷമേ കൊടുക്കാൻ സാധിക്കൂ.