മലയാളികൾക്ക് നടിയായും നിര്‍മ്മാതാവായും സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനേത്രിയായും നിർമ്മാതാവായും തിളങ്ങി. നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പിനി താരം നടത്തിയിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ചേർന്ന് നിർമ്മിച്ചത്. എന്നാൽ പിന്നീട് താരം ഈ നിർമ്മാണ കമ്പിനിയിൽ നിന്നും പിന്മാറിയിരുന്നു. സാന്ദ്ര സ്വന്തമായി നിർമ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരത്തിന് സാന്ദ്ര തോമസും പിന്തുണ നല്‍കി പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇരക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന ചോദ്യം സാന്ദ്ര നേരിടേണ്ടി വന്നു. ട്രോളുകളും സജീവമായി. ഈ സാഹചര്യത്തില്‍ വ്യക്തമായ വാക്കുകളുമായി സാന്ദ്ര രംഗത്ത് എത്തിയിരിക്കുകയാണ്. ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും… എന്ന് സാന്ദ്ര ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ, ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത് . ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീര്‍ച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊല്‌സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു .
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…? ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് . ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊല്‍സിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി റിപ്ലൈ ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു . എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്ക്കൊപ്പം തന്നെയാണ് .