അയാള്‍ വരാന്‍ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു! സാന്ദ്ര തോമസ് പറയുന്നു!

സാന്ദ്ര തോമസ് മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ്. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച സാന്ദ്ര 1991ൽ ബാലതാരമായാണ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ പ്രൊഡക്ഷനിൽ നിന്നും ഉണ്ടായത്. എന്നാൽ പിന്നീട് താരം ഈ നിർമ്മാണ കമ്പിനിയിൽ നിന്നും പിന്മാറിയിരുന്നു. സിനിമയിൽ നിന്ന് വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഫ്രൈഡെ എന്ന സിനിമയ്ക്ക് ശേഷം കിളി പോയി, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്റ് ദി മങ്കപെന്‍, പെരുച്ചാഴി, ആട്, അടി കപ്യാരെ കൂട്ടമണി, മുത്ത്ഗൗ എന്നിവയാണ് സാന്ദ്രയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ മറ്റ് സിനിമകള്‍. ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉണ്ട് എന്ന് സ്വയം ബോധ്യമുള്ളകൊണ്ടാണ് സിനിമ നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത് എന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ സാന്ദ്ര തോമസ്. നിര്‍മാണത്തിലേക്ക് വരുമ്പോള്‍ എല്ലാ കാര്യങ്ങളും പുരുഷന്മാര്‍ എങ്ങനെയാണോ നടത്തിയെടുക്കാറ് അതേ രീതി തന്നെയാണ് താനും അനുകരിക്കുന്നതെന്നും സ്ത്രീയാണെന്ന് പറഞ്ഞ് മാറിയിരിക്കാനോ കരയാനോ താല്‍പര്യമില്ലെന്നും പറയുകയാണ് സാന്ദ്ര.

സിനിമയില്‍ എത്തിയശേഷം നിര്‍മാതാവായപ്പോള്‍ അഭിനേതാക്കളുടെ കൈയ്യില്‍ നിന്ന് തെറിവിളി വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സിനിമാ ഷൂട്ടിങ് നടക്കുകയാണ്. ഇനി ചിത്രീകരിക്കേണ്ടത് പാട്ട് സീനാണ്. എല്ലാം റെഡിയായി കഴിഞ്ഞു. ലൊക്കേഷന്‍ കണ്ട് പണം വരെ കൊടുത്തു. തിരുവന്തപുരത്ത് നിന്ന് അണിയറപ്രവര്‍ത്തകര്‍ എല്ലാ സന്നാഹങ്ങളുമായി എറണാകുളത്ത് എത്തി. പിറ്റേദിവസം ഷൂട്ട് നടക്കേണ്ടത്. അപ്പോഴാണ് രാത്രി വിളിച്ച് നടന്‍ നാളെ ഷൂട്ടിങ് വരാന്‍ പറ്റില്ല മൂഡില്ല എന്ന് പറയുന്നത്. അയാള് പറഞ്ഞിട്ടാണ് നേരത്തെ ഷൂട്ട് ചെയ്യേണ്ട ഈ ഭാഗങ്ങള്‍ പിന്നീട് എന്ന് പറഞ്ഞ് മാറ്റിവെച്ചത്. അയാള്‍ വരില്ലാന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ല. നാളെ വരണം നഷ്ടം ഉണ്ടാകും എന്ന് പറഞ്ഞു. പിന്നീട് അയാള്‍ വരാന്‍ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു. അവസാനം പടം പോയാലും വേണ്ടില്ല എന്ന് കരുതി രണ്ടും കല്‍പിച്ച് ഇനി ആ നടനോട് വരണ്ടാന്ന് പറഞ്ഞു. പിറ്റേ ദിവസം അയാള്‍ വന്ന് കാലുപിടിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ പലതും നിര്‍മാതാവായിരിക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Sandra Thomas: Remember, it is circumstances, not teachings, that teach  man; Sandra's words for discussion! – sandra thomas latest post makes a hot  discussion on social media – Jsnewstimes

അഭിനേതാക്കളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പ്രതിഫലം എന്നതിനോട് എനിക്ക് യോജിപ്പില്ല. ഒന്നും തെളിയിക്കാതെ വന്ന് തുല്യ പ്രതിഫലം എന്ന് ചോദിക്കുമ്‌ബോള്‍ ബുദ്ധിമുട്ടാണ്. നയന്‍താര, മഞ്ജു വാര്യര്‍ പോലുള്ളവരാണെങ്കില്‍ അത് ന്യായമാണ്. അത്രത്തോളം വളര്‍ന്നാല്‍ പിന്നെ മറ്റുള്ള സ്ത്രീ അഭിനേതാക്കള്‍ക്കും അത്രത്തോളം തന്നെ പ്രതിഫലം നല്‍കാം. നിര്‍മാതാവായിരിക്കെ പ്രശ്‌നം എന്തെങ്കിലും വന്നാല്‍ ചെന്ന് പറയാന്‍ ആരും ഇല്ലാത്തപോലെ തോന്നാറുണ്ട്. ഫെഫ്ക പോലുള്ള സംഘടനകളില്‍ സ്ത്രീകള്‍ ചുരുക്കമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മരുന്നിന് പോലും ആരും ഇല്ല. അതുകൊണ്ട് ഒരു സ്ത്രീയായി നിന്ന് ഞാന്‍ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ എത്രത്തോളം ഉള്‍ക്കൊള്ളും എന്നറിയില്ല എന്നും സാന്ദ്രാ തോമസ് പറയുന്നു.

Related posts