മലയാളികൾക്ക് നടിയായും നിര്‍മ്മാതാവായും സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനേത്രിയായും നിർമ്മാതാവായും തിളങ്ങി. നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പിനി താരം നടത്തിയിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ചേർന്ന് നിർമ്മിച്ചത്. എന്നാൽ പിന്നീട് താരം ഈ നിർമ്മാണ കമ്പിനിയിൽ നിന്നും പിന്മാറിയിരുന്നു. സാന്ദ്ര സ്വന്തമായി നിർമ്മാണ കമ്പിനി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് എത്തിയതിനെ കുറിച്ച് താരം തുറന്നു പറയുന്നു.
ഞാന്‍ സിനിമയില്‍ അഭിനയിച്ചത് എന്തു കൊണ്ടാണെന്ന് വെച്ചാല്‍ ഞാന്‍ ആദ്യത്തെ ഒന്നു രണ്ട് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ച് കഴിഞ്ഞാല്‍ വരില്ല. ഒന്ന് വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാല് പിടിക്കേണ്ട അവസ്ഥയാണ്. ഞാന്‍ മടുത്തു. അപ്പോള്‍ എന്നെ നാല് പേര് അറിയുമെങ്കില്‍ ഞാന്‍ ഇങ്ങനെ ചോദിച്ച് മടുക്കേണ്ടല്ലോ. ഈ ചെറിയ ചെറിയ സ്ഥലങ്ങളില്‍ എനിക്ക് തന്നെ പോവാമല്ലോ. അഭിനേതാക്കളായ നിര്‍മ്മാതാക്കള്‍ക്ക് ഇങ്ങനെയൊരു സ്പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും സാന്ദ്ര പറഞ്ഞു.