ഐ സി യുവിൽ കിടന്നിട്ടും ഡബ്ല്യു സി സിയിൽ നിന്നും ഒരാളും തിരിഞ്ഞു നോക്കിയില്ല! പ്രേക്ഷകശ്രദ്ധ നേടി സാന്ദ്രയുടെ വാക്കുകൾ.

സാന്ദ്ര തോമസ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. നെറ്റിപ്പട്ടം എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് സാന്ദ്ര സിനിമയിലേക്ക് എത്തുന്നത്. നടി എന്ന നിലയ്ക്ക് മാത്രമല്ല താരം മലയാള സിനിമയിൽ അറിയപ്പെടുന്നത്. മികച്ച നിർമ്മാതാവ് എന്ന നിലയിലും സാന്ദ്ര പ്രശസ്തയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പിനി ആരംഭിച്ചിരുന്നു. മങ്കിപ്പെൻ, പെരുച്ചാഴി, ആട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്നും പിറന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരത്തിന് ഡെങ്കിപ്പനി സ്ഥിതികരിച്ചിരുന്നു.

നടി സാന്ദ്ര തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു | Sandra Thomas | Dengue Fever | ICU | Actress | Producer | Manoramanews

ഇപ്പോഴിതാ മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിക്ക് എതിരെ രംഗത്ത് സാന്ദ്ര. താരം ഡങ്കിപ്പനി പിടിപെട്ട് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഈ സമയം വനിത സംഘടനയായ ഡബ്ല്യുസിസിയില്‍ നിന്ന് ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് സാന്ദ്ര പറയുന്നു.. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നടക്കം നിരവധി പേര്‍ തന്നെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചെന്നും സാന്ദ്ര പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. സാന്ദ്ര തോമസിന്റെ വാക്കുകള്‍, ജീവിതത്തില്‍ എടുത്തു പറയേണ്ട ഒറുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിതച്ച് മമ്മൂക്കയെ പോലുള്ളവര്‍ ഒക്കെ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് അതൊക്കെ വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. നിര്‍മാതാക്കളുടെ സംഘടനയിലുള്ള എല്ലാ നിര്‍മാതാക്കളും വിവരം അന്വേഷിച്ച് വിളിച്ചു. ബാക്കിയുള്ളവരൊന്നും തന്നെ വിളിച്ചില്ല.

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാതോരാതെ ഘോര ഘോരം സംസാരിക്കുന്ന ആളുകളുളണ്ട്, ഡബ്ല്യുസിസിയുണ്ട്, മറ്റേ സി സിയുണ്ട്, മറിച്ച സി സിയുണ്ട്. അങ്ങനെ സിസികള്‍ പലതുണ്ട്. എന്നാല്‍ ഒരാഴ്ച ഞാന്‍ ഐസിയുവിലായിരുന്നിട്ടുും ഒരു സ്ത്രീജനം പോലും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലേ. മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും, പക്ഷേ അതുവരെ അവരെ ആരും തിരിഞ്ഞ് നോക്കില്ല. ഒരാഴ്ച ഞാന്‍ ഇവിടെ ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല.

 

Related posts