ഹേര്‍ട്ട് റേറ്റ് 30 നു താഴെ, അറ്റാക്ക് പോലെ വന്നു!താൻ കടന്നുപോയ അവസ്ഥകളെ കുറിച്ച് സാന്ദ്ര മനസ്സ് തുറക്കുന്നു!

നടിയായും സിനിമ നിർമ്മാതാവായും മലയാളികൾക്ക് ഏറെപ്രിയങ്കരിയായി മാറിയ താരമാണ് സാന്ദ്ര തോമസ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്ന് ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എന്ന സിനിമ നിർമ്മാണ കമ്പിനി ആരംഭിക്കുകയും ചെയ്തിരുന്നു. നെറ്റിപ്പട്ടം എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി സാന്ദ്ര മാറിയിരുന്നു. തന്റെ ഇരട്ടക്കുട്ടികളായ കാത്‌ലിന്റെയും കെന്‍ഡലിന്റെയും ഒപ്പം യൂട്യൂബ് വീഡിയോകളുമായും താരം സജീവമാണ്.

Sandra Thomas and her kids make kumbilappam | Malayalam Movie News - Times  of India
കഴിഞ്ഞ ആഴ്ച താരത്തിന് ഡങ്കിപ്പനി സ്ഥിരീകരിച്ച വാര്‍ത്ത പുറത്തെത്തിയിരുന്നു. സാന്ദ്രയുടെ സഹോദരിയായിരുന്നു ഈ വിവരം അറിയിച്ചത്. ഐസിയുവില്‍ ആയിരുന്ന സാന്ദ്ര ഇപ്പോള്‍ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കി നടി തന്നെ രംഗത്ത് എത്തിയിരുന്നു. ഡെങ്കി പനി പിടിപെട്ടി വീട്ടില്‍ കഴിഞ്ഞ നിമിഷങ്ങളും മക്കളുടെ പെരുമാറ്റത്തെ കുറിച്ചും ആയിരുന്നു സാന്ദ്ര പറയുന്നത്. തന്റെ ഒപ്പം ആരൊക്കെ ഉണ്ടാകുമെന്ന് ബോധ്യമായ നിമിഷം കൂടിയാണ് കഴിഞ്ഞ് പോയതെന്നും സാന്ദ്ര പറഞ്ഞു.

May be an image of 4 people

ആശുപത്രിയില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായി. ആശുപത്രി ജീവനക്കാര്‍ പൊന്നുപോലെ നോക്കി. ഐസിയുവില്‍ ഡോക്ടര്‍മാരോട് സംസാരിച്ചു കൊണ്ട് ജോളിയായി ഇരിക്കുന്നതിന്റെ ഇടയിലാണ് തന്റെ അവസ്ഥ ക്രിട്ടിക്കല്‍ ആയതെന്നും സാന്ദ്ര പറയുന്നു. ബിപി ഡൌണ്‍, ഹേര്‍ട്ട് റേറ്റ് 30 നു താഴെ, അറ്റാക്ക് പോലെ വന്നു. അറ്റാക്ക് വന്ന പോലെ വേദന വന്നു.  എല്ലാവരും അടുത്ത് ഉണ്ടെങ്കിലും കൈ പൊക്കി വിളിക്കാന്‍ ആകുന്നില്ല. നെഞ്ചില്‍ കോടാലി വച്ച് വെട്ടിയാല്‍ ഉണ്ടാകുന്ന വേദന ആയിരുന്നു. വിശദീകരിക്കാന്‍ ആകാത്ത വേദനയായിരുന്നു ഉണ്ടായത്. പക്ഷെ നിങ്ങള്‍ അറിയേണ്ട കാര്യം, ഡെങ്കി പകരുന്നത് അല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്നതാണ്. ചെളിവെള്ളത്തില്‍ മുട്ട ഇടുന്ന കൊതുക് അല്ല ഡെങ്കി പടര്‍ത്തുന്നത്. ഫ്രഷ് വാട്ടറില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പടര്‍ത്തുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം’, -സാന്ദ്ര പറഞ്ഞു.

Related posts