മലയാള സിനിമയിലെ യുവ നിർമാതാക്കളിലെ പെൺസാന്നിധ്യമാണ് അഭിനേത്രി കൂടിയായ സാന്ദ്ര തോമസ്. 1991 ൽ ബാലതാരമായി ആയാണ് സാന്ദ്ര അഭിനയലോകത്തേക്ക് വരുന്നത്. 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ച് അഭിനേത്രിയിൽ നിന്ന് സിനിമ നിര്‍മ്മാണ രംഗത്തേക്കും അവർ ചുവട് വച്ചു. തുടക്കത്തിൽ നടൻ വിജയ് ബാബുവുമായി ചേര്‍ന്നാണ് സാന്ദ്ര ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. എന്നാൽ അധികം വൈകാതെ ഇരുവരും തെറ്റി പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനി പിന്നീട് വിജയ് ബാബു ഒറ്റക്ക് നടത്തുവാനും ആരംഭിച്ചു.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിടവാങ്ങിയ സാന്ദ്ര ഇപ്പോള്‍ പുതിയ നിര്‍മ്മാണ കമ്പനിയുമായി സിനിമയിൽ സജീവമാവുകയാണ്. താരത്തിന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര് റൂബി ഫിലിംസ് എന്നാണ്. ഒരു അഭിമുഖത്തില്‍ സാന്ദ്ര നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സാന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ, പത്ത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിന്ന് തനിക്ക് നൂറ് വര്‍ഷത്തെ അനുഭവം കിട്ടി. ഓരോ സിനിമയും ഓരോ അനുഭവങ്ങളായിരുന്നു. ഒരു പടം ചെയ്യുമ്പോള്‍ ഇനി ഒരു അബദ്ധം പറ്റില്ലെന്ന് വിചാരിച്ചാലും അടുത്ത പടത്തില്‍ വേറെ അബദ്ധം ആയിരിക്കും. സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ സിനിമാലോകത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ഒട്ടും പ്രതീക്ഷിക്കാത്ത് സ്ഥലത്ത് നമ്മളെ ഇഷ്ടപ്പെടുന്നവര്‍ വന്ന് സാന്ദ്രയല്ലേ എന്നൊക്കെ ചോദിക്കുന്നത് വലിയ സന്തോഷമാണ്. സിനിമ ചെയ്യുന്നതിലെ ഒരു കിക്ക് അതാണ്. നമ്മളോട് ആളുകള്‍ ഇങ്ങോട്ട് വന്ന് സ്‌നേഹത്തോടെ സംസാരിക്കുന്നു. വിഷമിപ്പിക്കുന്ന അനുഭവങ്ങളാണ് കൂടുതല്‍ ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീയായതുകൊണ്ടും കാര്യങ്ങള്‍ ഹൃദയത്തിലേക്ക് പേഴ്‌സണലായി എടുക്കുന്നതുകൊണ്ടുമായിരിക്കാമത്. സിനിമയില്‍ എല്ലാം പ്രൊഫഷണലായിമാത്രം എല്ലാവരേയും കാണമെന്ന് ചിലര്‍ പറഞ്ഞു തരാറുണ്ട്, പക്ഷേ പറ്റാറില്ല. ചിലരെയൊക്കെ ജെനുവിനായുള്ള ഫണ്ട്ഷിപ്പ് എന്ന് വിശ്വസിക്കും. പക്ഷേ കാര്യ സാധ്യത്തിനായിട്ടായിരിക്കും. പലരുടേയും വിചാരം സിനിമയില്‍ എത്തിയാല്‍ പിന്നെ സുഖമാണെന്നും രക്ഷപ്പെട്ടു എന്നുമാണ്. എന്നാല്‍ സിനിമയില്‍ എത്തിയാല്‍ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നത് കേവലം ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഒന്നോ രണ്ടോ ശതമാനം ആളുകള്‍ മാത്രം രക്ഷപ്പെടുമായിരിക്കും. പ്രൊഡ്യൂസര്‍ എന്നൊക്കെ പേര് മാത്രമേയുള്ളൂ ശരിക്കും അടിമകളാണ്. തനിക്ക് അറിയാവുന്ന പണിയായത് കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നത്.