സാന്ദ്ര തോമസ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയും നിര്‍മ്മാതാവുമാണ്. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സാന്ദ്ര സിനിമയില്‍ എത്തിയത്. പിന്നീട് താരം പത്ത് വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോള്‍ സാന്ദ്ര യൂട്യൂബ് വീഡിയോകളിൽ മക്കളായ തങ്കക്കൊലുസുകള്‍ക്കൊപ്പം സജീവമാണ്. ഇപ്പോഴിതാ സാന്ദ്ര പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.
തലനാരിഴയ്ക്ക് ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചാണ് സാന്ദ്ര പറയുന്നത്. മക്കള്‍ക്ക് ഒപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ ഗ്ലാസ് പൊട്ടിയതിനെക്കുറിച്ചാണ് വീഡിയോയില്‍ സാന്ദ്ര പറയുന്നത്. ഞങ്ങളെല്ലാം താഴെയിരിക്കുമ്പോള്‍ സൈഡിലുള്ള ഗ്ലാസ് വിന്‍ഡോ പൊട്ടിവീണതാണ്. ഭയങ്കരമായ സൗണ്ടായിരുന്നു. വെടിവെച്ച പോലെയാണ് തോന്നിയതെന്നും താരം പറയുന്നു. അതിന് തൊട്ടുതാഴെ ഇരിക്കുകയായിരുന്നു സംഭവം നടക്കുന്നതെന്നും ചൂട് കൂടിയിട്ടാവാം ഗ്ലാസ് പൊട്ടിയതെന്നും സാന്ദ്ര വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് തങ്കവും കുല്‍സുവും ചാച്ചനോടും ഉമ്മിയോടും പറയുന്നുമുണ്ട്. വീഡിയോ കോളിലൂടെയായാണ് ഇരുവരും സംസാരിച്ചത്. ഇവിടെ ഗ്ലാസൊക്കെ നന്നായിട്ട് പൊട്ടിയിട്ടുണ്ടെന്നായിരുന്നു.- ഇരുവരും പറഞ്ഞു. ഞങ്ങള്‍ അങ്ങോട്ട് വരികയാണെന്ന് തങ്കവും കുല്‍സുവും പറഞ്ഞപ്പോള്‍ സൂക്ഷിച്ച് വരണമെന്നായിരുന്നു മക്കളുടെ കമന്റ്. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും തങ്കവും കുല്‍സുവും പറയുന്നതും വീഡിയോയില്‍ കാണാം.
ഗ്ലാസ് പൊട്ടിയതല്ല പടക്കവും പൊട്ടിയതാണെന്നും ഇരുവരും അമ്മയോട് പറയുന്നുണ്ട്. അതേസമയം അതില്‍ തൊടണ്ടെന്നായിരുന്നു ചാച്ചന്‍ പറഞ്ഞത്. തങ്കക്കൊലുസിന്റെ ഫോട്ടോയെടുക്കുകയായിരുന്നു ഞാന്‍. അതിനിടയിലാണ് വെടിയൊച്ച പോലൊരു ശബ്ദം കേട്ടതെന്നാണ് സാന്ദ്ര പറയുന്നത്. അതേസമയം കല്ലെറിഞ്ഞതാണോയെന്ന സംശയവുമുണ്ടെന്നും താരം പറയുന്നു. ടെംപേര്‍ഡ് ഗ്ലാസായതിനാല്‍ ഇത് ചിതറിത്തെറിക്കില്ലെന്നും സാന്ദ്ര പറയുന്നു. താഴെ കല്ലൊന്നും കാണാനില്ലെന്ന് വീഡിയോയില്‍ സാന്ദ്രയോടായി വര്‍ഷ പറയുന്നു.