കുട്ടികളെ ലിമിറ്റ് ചെയുന്ന രീതി അനുസരിച്ചും ആയിരിക്കും മക്കൾ പേരന്റ്സിൽ നിന്നും അകലുക! എല്ലാ മാതാപിതാക്കളും തീർച്ചയായും സാന്ദ്ര തോമസിന്റെ ഈ വാക്കുകൾ കേട്ടിരിക്കണം!

സാന്ദ്ര തോമസ് മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ്. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച സാന്ദ്ര 1991ൽ ബാലതാരമായാണ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ പ്രൊഡക്ഷനിൽ നിന്നും ഉണ്ടായത്. എന്നാൽ പിന്നീട് താരം ഈ നിർമ്മാണ കമ്പിനിയിൽ നിന്നും പിന്മാറിയിരുന്നു. സിനിമയിൽ നിന്ന് വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മലയാളസിനിമയിൽ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്. അടുത്തിടെയായിരുന്നു സാന്ദ്ര തന്റെ യൂട്യൂബ് ചാനൽ നിർത്തിയത്. മക്കളുടെ സ്വകാര്യത പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു

ഇപ്പോളിതാ പേരന്റിങ്ങിനെക്കുറിച്ച് സാന്ദ്ര പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. കുട്ടികൾ നമ്മൾ പറയുന്ന രീതിയിൽ മാത്രമേ വളരാവൂ എന്ന വാശിയൊന്നും പിടിക്കാൻ കഴിയില്ല. കാളയേയും പോത്തിനേയും മേയ്ച്ചുകൊണ്ടുപോകുന്ന പോലെയല്ലല്ലോ കുഞ്ഞുങ്ങളുടെ കാര്യം. ഞാൻ എവിടെയോ കണ്ടിട്ടുണ്ട്, എവിടെ നിന്നും സ്നേഹം കിട്ടിയിട്ടില്ലാത്ത ആളുകൾക്ക് ഏറ്റവും നല്ല സോഴ്സ് എന്ന് പറയുന്നത് മക്കളാണ് എന്ന്. മക്കൾ എന്തൊക്കെ വന്നാലും പേരന്റ്സിനെ സ്നേഹിക്കും പിന്നെ നമ്മുടെ സ്വാഭാവം കൊണ്ടും. അവരെ ലിമിറ്റ് ചെയുന്ന രീതി അനുസരിച്ചും ആയിരിക്കും മക്കൾ പേരന്റ്സിൽ നിന്നും അകലുക. അല്ലെങ്കിൽ മക്കൾ ഒരിക്കലും അകന്നുപോകില്ല. മക്കൾ അൺ കണ്ടീഷണലായി സ്നേഹിക്കുന്നത് മാതാപിതാക്കളെ ആയിരിക്കും. അവർ ആദ്യമായി കാണുന്നത് പേരന്റ്സിനെയാണ്.

പക്ഷേ മാതാപിതാക്കൾ മക്കളുടെ മേൽ അധികാരം കാണിക്കാൻ തുടങ്ങുന്നതോടെയാണ് ഇതെല്ലാം മാറി തുടങ്ങുന്നത്, അവർ വലുതാകും തോറും അകറ്റാൻ തുടങ്ങും. അതിനോട് എനിക്ക് താത്പര്യമില്ല. അവരുടെ കാര്യങ്ങൾ അവർ തന്നെ നോക്കണം എന്ന പോളിസിയാണ് ഞങ്ങൾ രണ്ടാൾക്കും, അങ്ങനെ ആകുമ്പോൾ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തയാകും, ഏതുകാര്യത്തിലും. കാരണം ജീവിതത്തിൽ എക്കാലവും പുറകിൽ നിന്നും പിടിക്കാൻ ആള് ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ.

Related posts