മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിർമിക്കുന്ന സിനിമയാണ് മേജർ. ഈ ചിത്രത്തിൽ സന്ദീപായി എത്തുന്നത് ആദിവി ശേഷ് ആണ്. താരം, മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മദിനത്തിൽ രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തി. എല്ലാ വർഷവും മേജറിന്റെ ജന്മവാർഷികത്തിന് എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തിന്റെ വീരകൃത്യങ്ങൾ ഓർമ്മിക്കുകയും രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യാറുണ്ട്. കൂടാതെ ആളുകൾക്കായി ഒരു മൈക്രോ സൈറ്റ് അദ്ദേഹത്തോടുള്ള ആദരവിന്റെ അടയാളമായി ആരംഭിച്ചു. മേജർ സന്ദീപിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായും ആളുകൾക്ക് അവരുടെ ചിന്തകൾ പങ്കുവെയ്ക്കാനും മാത്രമല്ല അദ്ദേഹത്തെ ഓർമ്മിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാനും ആയിരുന്നു ഈ സൈറ്റ്.
“ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ ആക്രമണത്തിലെ വീരോചിതമായ ത്യാഗത്തിനും ധീരതയ്ക്കും അദ്ദേഹത്തെ ഓർക്കുന്നു, പക്ഷേ അദ്ദേഹം അതുവരെ എങ്ങനെയാണ് തന്റെ ജീവിതം നയിച്ചതെന്ന് പലർക്കും അറിയില്ല. മേജർ എന്ന ചിത്രം അദ്ദേഹത്തിന്റെ ത്യാഗം മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതവും ചിത്രീകരിക്കുന്നു. പിറന്നാൾ ദിനത്തിൽ ഒരു പട്ടാളക്കാരനെന്ന നിലയിൽ അദ്ദേഹത്തെ ഓർമ്മിക്കുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ധാർമ്മികതയെയും അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു.” ആദിവി ശേഷ് പറഞ്ഞു.
മേജർ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശി കിരണ്‍ ടിക്കയാണ്. ചിത്രം നിർമ്മിക്കുന്നത് നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് എത്തുക. ചിത്രം 2021 ൽ സമ്മര്‍ റിലീസായി ലോകവ്യാപകമായി പ്രദര്ശിപ്പിക്കാനാണ് തീരുമാനം. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ.