BY AISWARYA
മലയാളത്തിന്റെ ഭാഗ്യനടിയാണ് സംയുക്താവര്‍മ്മ. ജയറാം നായകനായ വീണ്ടും ചിലവീട്ടുകാര്യങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയുടെ നായികയായിട്ടാണ് സംയുക്ത എത്തിയത്. ഏകദേശം 18 ല്‍ പരം ചിത്രങ്ങളിലേ നടി അഭിനയിച്ചിട്ടുളളൂവെങ്കിലും അവയില്‍ മിക്കതും ഹിറ്റുകളുടെ പട്ടികയിലാണ്. മധുരനൊമ്പരക്കാറ്റിലും മേഘമല്‍ഹാറിലും മഴയിലും സംയുക്തയും ബിജുമേനോനും ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലായി.
2002 ല്‍ സംയുക്തയും ബിജുവും വിവാഹിതരായി. ബിജു മേനോനുമായുളള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടനിന്ന നടി. പിന്നീട് കുടുംബിനിയായി മാറി.നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി പരസ്യചിത്രങ്ങളില്‍ വീണ്ടുമെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു നടി തന്റെ നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ചത്.പ്രേക്ഷകരും ആരാധകരും ഉള്‍പ്പെടെ നിരവധി ആളുകളായിരുന്നു താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. അതിനിടയില്‍ ഒരു വിശിഷ്ട വ്യക്തിയുടെ പിറന്നാള്‍ ആശംസയും സമ്മാനങ്ങളും കൂടി എത്തി. ന്യുയോര്‍ക്കില്‍ നിന്ന് വന്ന ആ സമ്മാനം അയച്ചത് നടി മന്യയാണ്. ”എന്റെ പിറന്നാള്‍ ദിവസം മനോഹരവും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലും ആക്കി തീര്‍ത്തതിന് ഒരുപാട് നന്ദി” എന്നായിരുന്നു ഗിഫ്റ്റ് കൈപ്പറ്റിയ ശേഷം സംയുക്താവര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു ഇവര്‍. പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത മന്യ, ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്.