ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും വിവാഹിതരായത് നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ്. സംയുക്ത വര്‍മ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോൾ യോഗയുമായി തിരക്കിലാണ് കുടുംബിനിയായ താരം. പലപ്പോഴായി സംയുക്ത സിനിമയിലേക്ക് മടങ്ങി വരുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും അഭിനയം നിര്‍ത്താന്‍ ബിജു മേനോന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നടി പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത് സംയുക്ത വര്‍മ്മയെ കുറിച്ച് ബിജു മേനോന്‍ പങ്കുവെച്ച വാക്കുകള്‍ ആണ്. ബിജു മേനോന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്. വഴക്കും തര്‍ക്കങ്ങളുമെല്ലാം സംയുക്തയുമായി ഉണ്ടാവാറുണ്ട്. ഞാന്‍ ഒരുപാട് കുറവുകളുള്ള ഒരാളാണ്. വഴക്കൊക്കെയുണ്ടാവാറുണ്ട്. മകന്‍ ദക്ഷ് അച്ഛന്റെ സിനിമയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ ബിജുമേനോന്‍ പറഞ്ഞത് അവരങ്ങനെ എന്റെ സിനിമകളൊന്നും കണ്ട് കൃത്യമായി അഭിപ്രായം പറയുന്നവരൊന്നുമല്ല എന്നാണ്.
ഇപ്പോഴുള്ള ജീവിതത്തില്‍ സന്തുഷ്ടവാനാണ്. പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്. മടി മാറ്റാനും യോഗ ചെയ്യാനുമൊന്നും സംയുക്ത വര്‍മ്മ ശ്രമിച്ചിട്ടില്ലെന്നും ബിജു മേനോന്‍ പറയുന്നു. അതേസമയം സംയുക്ത യോഗയും മറ്റുമായി തിരക്കുകളിലാണ്. താൻ യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കാറുണ്ട്.