ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ 2002ലാണ് വിവാഹിതരായത്. സംയുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നിരുന്നു. താരം ഇപ്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ ചെയ്തുമൊക്കെ വളരെ തിരക്കിലാണ്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.
ബിജു മേനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൂടെയാണ്. ഇരുവരും തുടക്കത്തില്‍ മികച്ച സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മേഘമല്‍ഹാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചാലോ എന്ന് ആലോചിക്കുന്നത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ പറയുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും തങ്ങള്‍ക്ക് അറിയില്ലെന്നും ഇരുവരും പറയുന്നു.
പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത നേരത്തെ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ബിജു മേനോന് താന്‍ കത്തെഴുതാറുണ്ട്. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി ‘മിസ് യൂ’ എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്. ബിജു മേനോനെ വിവാഹം കഴിക്കുമ്പോള്‍ സംയുക്തയുടെ പ്രായം 23 ആയിരുന്നു. ബിജു മേനോനും സംയുക്തയും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്.