മലയാളികൾക്ക് എന്നെന്നും പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ. താരം വിവാഹത്തിന് ശേഷം അഭിനയം നിർത്തിയിരുന്നു. എന്നാൽ താരത്തിന്റെ ആരാധകരെല്ലാം തന്നെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതാണ് സത്യം. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് ഞാൻ കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും എന്ന് സംയുക്ത പറഞ്ഞു.
യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ് സംയുക്ത ഇപ്പോള്‍. യോഗ ചെയ്യുന്നത് വണ്ണം കുറക്കാനാണോ എന്നുള്ള ചോദ്യങ്ങളും ഒരുപാടാണെന്നും സംയുക്ത പറയുന്നു. യോഗ ചെയ്യുന്നത് വണ്ണം കുറക്കാനല്ല. അങ്ങനെയും ചെയ്യാം. മെലിയണമെങ്കില്‍ സര്‍ജിക്കലും നോണ്‍ സര്‍ജിക്കലുമായി ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഒരു വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ ആ വര്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും മെലിയാനും വണ്ണം വെക്കാനും ഞാന്‍ തയ്യാറാണ് എന്ന് താരം പറയുന്നു.