മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ബിജു മേനോനും സംയുക്ത വർമയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. കുറച്ച് കാലങ്ങളേ സിനിമയിൽ അഭിനയിച്ചുള്ളൂ എങ്കിലും വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി. സംയുക്ത സിനിമയിലേക്ക് തിരികെ വരുമോ എന്ന് പലപ്പോഴും ആരാധകർ തിരക്കിയിട്ടുണ്ട്.
ഇപ്പോളിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം, വാക്കുകൾ, ഏതാണ്ട് 15 വർഷത്തിലധികമായി യോഗയിൽ സജീവമാണ്. ഓൺലൈൻ ക്ലാസിലൂടെ യോഗ പഠനം തുടരുന്നുണ്ട്. യോഗാ വിദഗ്ധയായ താൻ യോഗ ചെയ്യുന്നത് ശരീരം മെലിയുന്നതിനല്ല യോഗ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് താൻ പ്രാധാന്യം നൽകുന്നത്. യോഗ ചെയ്ത് തുടങ്ങിയതിൽ പിന്നെ തനിക്ക് ഭക്ഷണത്തോടുള്ള ആർത്തി മാറി കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ കഴിക്കുന്നത് ആസ്വദിച്ചാണ് കഴിക്കുന്നത്. യോഗ ചെയ്ത് തുടങ്ങിയതിൽ പിന്നെ മുൻപുണ്ടായിരുന്ന ആസ്തമ പ്രശ്നങ്ങൾ അലട്ടാറില്ല.നേരത്തേ അലട്ടിയിരുന്ന ശ്വാസം മുട്ടലും ഹോർമോൺ പ്രശ്നങ്ങളും തലവേദനയുമൊന്നും ഇല്ല.