നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംയുക്ത വീണ്ടും വരുന്നു!

രണ്ടോ മൂന്നോ വര്‍ഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്ന നടി,അഭിനയിച്ചത് പതിനെട്ടോളം ചിത്രങ്ങളില്‍ മാത്രം.എന്നിരുന്നാലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ സംസ്ഥാന അവാര്‍ഡ് താരം നേടി. അഭിനയത്തില്‍ നിന്നും സംയുക്ത മാറിനിൽക്കുവാൻ തുടങ്ങിയിട്ടിപ്പോൾ ഏകദേശം ഇരുപത് വർഷത്തോളമായി. താരത്തിന്റെ മടങ്ങിവരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം സംയുക്ത വര്‍മ അഭിന രംഗത്ത് മടങ്ങി എത്തുകയാണ്. ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടാണ് സംയുക്ത വര്‍മ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്. പരസ്യ ചിത്രത്തില്‍ വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് നടി എത്തുന്നത്.

ജയറാം സത്യൻ അന്തികാട് കൂട്ടുകെട്ടിൽ 1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. പിന്നീട് നടന്‍ ബിജു മേനോനുമായി സംയുക്ത വര്‍മ പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കുബേരനിലാണ് സംയുക്ത വര്‍മ അവസാനമായി അഭിനയിച്ചത്. തെങ്കാശിപ്പട്ടണം, സ്വയംവര പന്തൽ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Related posts