സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട! ആരാധകശ്രദ്ധ നേടി സംയുക്തയുടെ വാക്കുകൾ!

മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം വേഷമിട്ടത്. എന്നിരുന്നാലും ചെയ്ത സിനിമകളെല്ലാം തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയവയായിരുന്നു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ മകന് സിനിമ മോഹം ഉണ്ടോ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്. സിനിമയിൽ നമ്മൾ കാണുന്നവരേക്കാൾ കണ്ടിട്ടുള്ളവരേക്കാൾ കഴിവുള്ള എത്രയോ ആളുകൾ. ചില സമയത്ത് കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും സിനിമയിൽ. അതിനൊപ്പം തലവര കൂടിയുണ്ടെങ്കിൽ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് ദക്ഷിനോട് പറയാറുണ്ടെന്നാണ് സംയുക്ത പറയുന്നത്.

ജൂനിയർ ആർട്ടിസ്റ്റുകളായി സിനിമയുടെ പിന്നിൽ നിൽക്കുന്ന പലരും തലവര ശരിയാകാത്തത് കൊണ്ടാകാം അവിടെ തന്നെനിൽക്കുന്നത്. കഴിവോ കഠിനാധ്വാനമോ ഇല്ലാത്തത് കൊണ്ടല്ല. തലവര ഉണ്ടെങ്കിൽ പിന്നിൽ നിന്നും മുൻപിലേക്ക് വരും. താരമുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ പേര് ക്ലിക്കാകുന്നുണ്ട്. അതൊക്കെ തലവരയുടെ ഗുണം കൊണ്ടാണ്. വളരെ സുന്ദരനായ സിക്സ് പാക്ക് ഒക്കെയുള്ള ഒരാൾക്ക് അഭിനയിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ കൂടി സിനിമയിൽ ക്ലിക്ക് ആകണം എന്നില്ല. കാണുന്നവർക്ക് അവരിൽ ഒരാളായി തോന്നിയാൽ മാത്രമേ സിനിമയിൽ ശ്രദ്ധിക്കപ്പെടൂ എന്നാണ് തനിക്ക് തോന്നുന്നത് എന്നും സംയുക്ത പറയുന്നു.

Related posts