എന്നോട് കഥ പറയാനായി ഒത്തിരി ആളുകൾ വിളിക്കുന്നുണ്ട്. പക്ഷെ! സംയുക്ത വർമ പറയുന്നു!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ബിജു മേനോനും സംയുക്ത വർമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. കുറച്ച് കാലങ്ങളേ സിനിമയിൽ അഭിനയിച്ചുള്ളൂ എങ്കിലും വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി.

വാക്കുകളിങ്ങനെ, ജ്വല്ലറി എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ അത് വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇനി നമ്മൾ നാൽപതിലേക്ക് ഒന്നും പോകില്ലല്ലോ. എല്ലാം ധരിച്ച് ആസ്വദിക്കുക. പുറത്തേക്ക് ഒക്കെ പോകുമ്പോൾ ബിജു ചേട്ടൻ ഇത് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ഇക്കാര്യത്തിൽ ഞാൻ കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ അറിയാം. ആണെങ്കിൽ തന്നെ എനിക്കൊന്നുമില്ല, എന്നാലും ഞാൻ എല്ലാമിടും. മോൻ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല. ദക്ഷിന് സിനിമകളൊക്കെ ഇഷ്ടമാണ്. മലയാളത്തിലുള്ള എല്ലാ താരങ്ങളെയും ഇഷ്ടമാണ്. എന്റെ സിനിമകൾ കാണുമ്പോൾ കുറച്ചു കഴിഞ്ഞ് അവൻ എഴുന്നേറ്റ് പോകുന്നത് കാണാം. സങ്കടം തോന്നുന്നതാണല്ലോ പല സിനിമകളിലും. അവൻ സിനിമയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ എളുപ്പത്തിൽ കിട്ടുന്ന കാര്യമല്ല സിനിമയെന്ന് ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഭാവിയിൽ അവൻ ആരാവണമെന്ന് ഞങ്ങൾ ഇപ്പോഴേ പ്ലാൻ ചെയ്തിട്ടൊന്നുമില്ല, എന്നോട് കഥ പറയാനായി ഒത്തിരി ആളുകൾ വിളിക്കുന്നുണ്ട്. പക്ഷെ യോഗയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എനിക്ക് കൂടുതൽ താൽപര്യം. കഥ കേട്ടുനോക്കാമെന്ന് തീരുമാനിച്ച സമയത്ത് ചില അസൗകര്യങ്ങൾ വന്നതോടെ അത് നടന്നില്ല. മോന്റെ കാര്യവും വീട്ടിലെ കാര്യങ്ങളുമൊക്കെയായി നല്ല തിരക്കിലായിരുന്നു. അങ്ങനെ പിന്നെയാവട്ടെ എന്ന് കരുതി മാറ്റിവെച്ചതാണ്. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ആന്റിക് കലക്ഷനായാലും അല്ലാത്തവയായാലും ആഭരണങ്ങളോട് പ്രത്യേകമായൊരു താൽപര്യമുള്ളയാളാണ് സംയുക്ത. പൊതുചടങ്ങുകളിലെല്ലാം താരം വേറിട്ട് നിൽക്കുന്നതിലൊരു കാരണം ഈ ക്രേസാണ്. മുത്തുക്കുടയും വെഞ്ചാമരവുമൊക്കെയുണ്ടല്ലോ എന്ന് പറഞ്ഞ് ബിജുവേട്ടൻ തന്നെ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. വലിയ ലോക്കറ്റുള്ള മാലയും കമ്മലുമൊക്കെയാണ് താൻ മേടിക്കാറുള്ളതെന്നും ബിജുവേട്ടൻ വളരെ ലൈറ്റായുള്ള ആഭരണങ്ങളാണ് സമ്മാനിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു. ‌അഭിനയത്തിൽ നിന്നും പിൻവാങ്ങിയിട്ട് വർഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വർ തിരുമേനി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ സംയുക്തയുടേതായി ഉണ്ട്.

Related posts