അതുവേണ്ടിയിരുന്നില്ലന്ന് പിന്നീടാലോചിച്ചിട്ടുണ്ട്! സംയുക്ത വർമ്മ മനസ്സ് തുറക്കുന്നു!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ബിജു മേനോനും സംയുക്ത വർമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. കുറച്ച് കാലങ്ങളേ സിനിമയിൽ അഭിനയിച്ചുള്ളൂ എങ്കിലും വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി.

ഇപ്പോളിതാ സംയുക്തയുടെ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. ജ്വല്ലറി ഭയങ്കര ഇഷ്ടമാണ്. ഞാൻ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ബിജുവേട്ടൻ അതേക്കുറിച്ചൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്. ഞാൻ ഇടുന്നത് കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. എന്നാലും ഞാൻ ഇടും. ഒരു മുത്തുക്കുട ആവാം, വെൺചാമരം ആവാം എന്നൊക്കെ പറയാറുണ്ട്. ദക്ഷ് ഇതൊന്നും ശ്രദ്ധിക്കില്ല. അവൻ എന്റെ സിനിമകളൊന്നും അങ്ങനെ കണ്ടിട്ടില്ല. ഞാൻ വിഷമിക്കുന്നതൊന്നും അവന് കണ്ടിരിക്കാനാവില്ല. സിനിമ അത്ര ഈസിയായി കിട്ടുന്ന കാര്യമല്ലെന്ന് ഞാൻ അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. നല്ല കഴിവുള്ളവരെ പലരേയും നമ്മൾ കണ്ടിട്ടില്ല. സിനിമയിലെത്താൻ ഒരു പ്രത്യേക തലയിലെഴുത്താണ്.

കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും അമ്മ ജീവിതം ആസ്വദിക്കണമെന്നുണ്ടായിരുന്നു. അത് നന്നായി ആസ്വദിച്ച് തുടങ്ങിയതോടെയാണ് സിനിമയെക്കുറിച്ച് പിന്നീട് ചിന്തിക്കാതിരുന്നത്. കല്യാണം കഴിച്ചത് തന്നെ അമ്മയാവാൻ വേണ്ടിയാണ്. ബിജുവേട്ടൻ എവിടെ പോയാലും ഞാനറിയും, ദക്ഷ് എന്ത് ചെയ്താലും ഞാനറിയും. ബിജുവേട്ടന് ഇഷ്ടമുള്ളതേ ബിജുവേട്ടൻ ചെയ്തിട്ടുള്ളൂ. ദക്ഷിന് ശ്രദ്ധ വേണ്ട സമയമാണ്. കല്യാണം കഴിഞ്ഞിട്ട് 20 വർഷമായി. ഞങ്ങളതൊന്നും ആഘോഷിക്കാറേയില്ല. 23ാമത്തെ വയസിലായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് രണ്ട് വർഷമൊക്കെ കഴിഞ്ഞാണ് കുഞ്ഞിനായി ആഗ്രഹിച്ചത്. കുറച്ച് യാത്രകൾക്കൊക്കെയായി മാറ്റിവെച്ചതായിരുന്നു ആ സമയം. അതുവേണ്ടിയിരുന്നില്ല, പെട്ടെന്ന് തന്നെ കുഞ്ഞുവാവ വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ പിന്നീടാലോചിച്ചിട്ടുണ്ട്. കൺസീവ് ചെയ്യാനായി കുറച്ച് ബുദ്ധിമുട്ടിയിരുന്നു. പിസിഒഡിയുണ്ടായിരുന്നു. യോഗയിലൂടെയായാണ് അത് പൂർണ്ണമായി മാറിയത്.

Related posts