ആ രീതിയോട് എനിക്ക് എതിര്‍പ്പാണ്. മനസ്സ് തുറന്ന് സംയുക്ത മേനോൻ!

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിലിടം പിടിച്ച നടിയാണ് സംയുക്ത മേനോന്‍. ഇപ്പോൾ താരം പ്രണയത്തെക്കുറിച്ചും തന്റെ വിവാഹകാഴ്ചപാടിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. എല്ലാവര്‍ക്കും പ്രണയം എന്നാൽ റൊമാന്റിക് റിലേഷന്‍ഷിപ് ആണെന്നും എന്നാല്‍ അത് മാത്രമല്ല തനിക്ക് പ്രണയമെന്നും താരം പറയുന്നു. കൂടാതെ ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട കാര്യമാണ് വിവാഹം എന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംയുക്ത മേനോന്‍ വ്യക്തമാക്കി.

Samyuktha Menon Photos: actress samyuktha menons latest photoshoot pics go  viral on instagram | Samayam Malayalam Photogallery

പ്രണയത്തിന് സത്യസന്ധതയുണ്ടെങ്കില്‍ പിരിയുമ്പോള്‍ തീര്‍ച്ചയായും വേദനിക്കും. പ്രണയനഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെക്കുറിച്ചുള്ള എന്‍റെ ധാരണ ഏറെ മാറിയിട്ടുണ്ട്. ചെറു പ്രായത്തിലെ പ്രണയം ഓമനത്തമുള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. എല്ലാവര്‍ക്കും ഉണ്ടാകും അത്തരം അനുഭവങ്ങള്‍. പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ്പാണ്. എനിക്ക് പ്രണയം അത് മാത്രമല്ല. എന്നെ ഒരാള്‍ ഒരു പ്രശ്നത്തില്‍ മനസിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്‌താല്‍ എനിക്ക് ബഹുമാനം തോന്നും. എനിക്കത് പ്രണയമാണ്. വിവാഹവും ഒരു നിശ്ചിതപ്രായത്തില്‍ വേണ്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ രീതിയോട് എനിക്ക് എതിര്‍പ്പാണ്. സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാൾക്ക് വേണ്ടപ്പോൾ ചെയ്യേണ്ട ഒന്നാണ് വിവാഹം എന്നും ആണ് സംയുക്ത പറഞ്ഞത്.

Samyuktha Menon: Samyuktha Menon's pictures from her latest photoshoot goes  viral | Malayalam Movie News - Times of India

Related posts