സംയുക്ത മേനോന് വിഷാദ രോഗമോ? തുറന്ന് പറഞ്ഞ് താരം

സംയുക്ത മേനോൻ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. താരം പോപ്‌കോൺ എന്ന 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറിയത്. ശേഷം തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. കൂടാതെ ലില്ലി, വെള്ളം എന്നീ ചിത്രങ്ങളിൽ സംയുക്ത കാഴ്ചവെച്ച പ്രകടനവും ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ ചർച്ചയാവുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. ഒരുപാടുപേർ തനിക്ക് വിഷാദരോഗം ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. ഇങ്ങനെ പലരും ചോദിച്ചത് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നപ്പോഴാണ്. ഒരു വ്യക്തിയുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ ഉള്ള ആക്ടിവിറ്റി ആണെന്ന് കരുതുന്നതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നത് എന്ന് സംയുക്ത പറഞ്ഞു.

ഒരു വ്യക്തിയുടെ ജീവിതം സോഷ്യൽ മീഡിയ ആക്റ്റിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാവുന്നത്. സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങൾ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോൾ പലരും ഡിപ്പ്രെസ്സ്ഡ് ആണോ, ഓക്കെയല്ലേ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഈ കാലയളവിൽ ഞാൻ വളരെ ഹാപ്പിയായിരുന്നു. സിനിമയിൽ സ്വാഭാവികമായി വന്ന ഗ്യാപ്പിനൊപ്പം ലോക്ക്ഡൗൺ കൂടിയായപ്പോൾ അത് അൽപ്പം നീണ്ടു എന്നേയുള്ളു എന്നും സംയുക്ത വ്യക്തമാക്കി.

Related posts