സംയുക്ത മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് തീവണ്ടി, ലില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. കൂടാതെ വെള്ളം, വോള്‍ഫ്, ആണും പെണ്ണും, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളിലും നടി ശ്രദ്ധിക്കപ്പെട്ടു. ജയസൂര്യ ചിത്രമായ വെള്ളത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസകൾ നേടിയിരുന്നുമലയാളത്തിന് പുറമെ തമിഴിലും താരത്തിന് നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കന്നടയിലും തന്റെ വരവറിയിക്കുവാൻ ഒരുങ്ങുകയാണ് താരം.
x
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് സംയുക്ത. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളും എല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ നടി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളും പുതിയ മേക്കോവറും വന്‍ ഹിറ്റായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് സംയുക്ത. മാത്രമല്ല പലപ്പോഴും വനേറിട്ട ലുക്കുകളിലും നടി എത്താറുണ്ട്. പരിഹാസ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സംയുക്ത മറുപടി നല്‍കാറുമുണ്ട്. ഇപ്പോള്‍ മോശമായി കമന്റിട്ട ഒരാള്‍ക്ക് സംയുക്ത നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് ഒരാള്‍ പരിഹാസ കമന്റിട്ടത്. അടുത്ത് എത്തി, ഇനി കുറച്ചുകൂടി ബാക്കിയുണ്ട്, അതുംകൂടി അണ്‍ലോക്ക് ചെയതോ എന്നാണ് ഒരാള്‍ സംയുക്തയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‌റിട്ടത്.
ഇതിന് മറുപടിയായി നിങ്ങള്‍ താമസിക്കുന്ന കിണറിന് പുറത്ത് ചാടാന്‍ ശ്രമിക്കുക.. ലോകം വിശാലമാണ് എന്ന് നടി മറുപടി കൊടുത്തു. സംയുക്തയുടെ മറുപടി നന്നായിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്ത് എത്തി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മോശം സന്ദേശം അയച്ച ആളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സംയുക്ത ഇന്‍സ്റ്റ സ്‌റ്റോറി ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരാള്‍ കൂടി സംയുക്ത മേനോന്‍ മറുപടി കൊടുത്തത്.