ഇന്നും നാളെയുമായി രണ്ട് വയസ്സും ആറ് വയസ്സും തികയുകയാണ്! ശ്രദ്ധ നേടി സംവൃതയുടെ പോസ്റ്റ്!

ലാല്‍ ജോസ് ചിത്രമായ രസികനിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ്‌ സംവൃത സുനിൽ. ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം മലയാളികളുടെ പ്രിയ താരമായി മാറിയിരിന്നു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് താരം ഇപ്പോൾ. രണ്ട് മക്കളാണ് താരത്തിനുള്ളത്. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ, ജന്മദിനത്തോടനുബന്ധിച്ച് മക്കൾക്കൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സംവൃത. തന്റെ മക്കൾക്ക് ഇന്നും നാളെയുമായി രണ്ട് വയസ്സും ആറ് വയസ്സും തികയുകയാണെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ സംവൃത കുറിച്ചു.

2012ലാണ് സംവൃതയും അഖിൽ രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ഫെബ്രുവരി 21നായിരുന്നു മകൻ അഗസ്ത്യ ജനിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സംവൃത 2019ൽ ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവും നടത്തിയിരുന്നു.

Related posts