രുദ്രയോടൊപ്പമുള്ള സംവൃതയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

സോഷ്യൽ മീഡിയയിൽ മകനോടൊപ്പമുള്ള സുന്ദര ദൃശ്യം പങ്കു വെച്ചു നടി സംവൃത സുനിൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇളയ മകൻ രുദ്രയെ എടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. സംവൃതയ്ക്ക് രണ്ടാമതും ആൺകുഞ്ഞു പിറന്നത് 2020 ഫെബ്രുവരി 20നാണ്. സംവൃതയുടെ ഭർത്താവ് യു എസിൽ എൻജിനീയർ ആയ അഖിൽ ജയരാജ് ആണ്. അഗസ്ത്യ എന്നൊരു മകൻ കൂടെ ഉണ്ട് ഇരുവർക്കും. കഴിഞ്ഞ ആഴ്ച മകൻ അഗസ്ത്യക്ക് അഞ്ച് വയസ്സ് പൂർത്തിയായി.

ലാൽ ജോസ് ,ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആണ് സംവൃത സിനിമയിൽ എത്തുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. എന്നാൽ കല്യാണത്തിന് ശേഷം താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നത് മകൻ വലുതായതിനു ശേഷമാണ്.ബിജു മേനോൻ നായകനായ 2019ൽ പുറത്തിറങ്ങിയ ‘ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലെ നായികയായാണ് താരത്തിന്റെ തിരിച്ചു വരവ് നടന്നത്. സംവൃതയും കോഴിക്കോട് സ്വദേശി അഖിൽ ജയരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത് 2012ൽ ആണ്.

Related posts