രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സംവൃത സുനിൽ. ആദ്യ ചിത്രം മുതൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി താരം മാറിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. വിവാഹ ശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തതിരിക്കുകയാണ് താരമിപ്പോൾ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്.
ഇപ്പോഴിതാ, പ്രണയദിനത്തിൽ ഭർത്താവ് അഖിൽ രാജിനൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മൂത്ത മകൻ അഗസ്ത്യയാണ് ചിത്രം പകർത്തിയിരിക്കുന്നത്. പൂക്കൾ കൊണ്ടു ‘ലവ്’ എന്നു അലങ്കരിച്ച ഒരു രൂപത്തിനു പിന്നിലാണ് ചിത്രത്തിൽ സംവൃതയും അഖിലും ഇരിക്കുന്നത്. രുദ്രയാണ് ദമ്പതികളുടെ ഇളയമകൻ.
സംവൃതയ്ക്ക് രണ്ട് മക്കളാണ്. 2012ലാണ് സംവൃതയും അഖിൽ രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ഫെബ്രുവരി 21നായിരുന്നു മകൻ അഗസ്ത്യ ജനിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സംവൃത 2019ൽ ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവും നടത്തിയിരുന്നു.